
കോഴഞ്ചേരി ∙ കാട്ടുപന്നികളുടെ ആവാസകേന്ദ്രമായി അയിരൂർ ഞൂഴുർ ഉപകനാൽ മാറുന്നു. ഇതിന്റെ സമീപത്തെ റോഡിലൂടെയുള്ള യാത്ര ഭീതി നിറഞ്ഞതാണെന്നു പ്രദേശവാസികൾ.
പിഐപി വലതുകര കനാലിന്റെ ഉപകനാൽ വനമായി മാറിയ നിലയിലാണ്. 2000 വരെ മാത്രമാണ് ഇതിലൂടെ ജലം ഒഴുകിയത്.
3 കിലോമീറ്റർ നീളമുള്ള കനാൽ മുഴുവനും കാടുമൂടിയും മണ്ണിടിഞ്ഞും ഉപയോഗശൂന്യമായ നിലയിലാണ്.20 വർഷത്തിൽ കൂടുതലായി അറ്റകുറ്റപ്പണി നടത്തിയിട്ട്. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമായിരുന്ന പ്രദേശത്തെ കൃഷിക്കും ജനങ്ങളുടെ ദൈനംദിനം ആവശ്യത്തിനു വേണ്ടിയാണ് പദ്ധതി അന്ന് ആവിഷ്കരിച്ചത്.
പഞ്ചായത്തിലെ 12,11,3,14 വാർഡുകളിൽ കൂടിയാണ് കനാൽ കടന്നു പോകുന്നത്.
കാൽനട യാത്ര ഇതിലെ ഭീതിപ്പെടുത്തുന്നതാണ്.
യാത്രക്കാർ തലനാരിഴയ്ക്കാണു കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നത്.ചായൽ മാർത്തോമ്മാ പള്ളിക്ക് സമീപത്ത് വച്ച് കനാലിൽ നിന്ന് കയറിവന്ന കാട്ടുപന്നി സ്കൂട്ടർ യാത്രികനെ ഇടിച്ച് മറിച്ചിട്ട സംഭവം ഉണ്ടായിട്ടുണ്ട്.
വർഷങ്ങളായി ജനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആവശ്യമാണ് കാട് വെട്ടി തെളിച്ച് കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തി ജലസേചനം നടത്തുകയെന്നത്. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ സാംകുട്ടി അയ്യക്കാവിൽ സൂപ്രണ്ടിങ് എൻജിനീയർക്ക് പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]