
ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അമിത വേഗത്തിലെത്തി; രൂപമാറ്റം വരുത്തിയ കാർ പിടികൂടി പിഴയിട്ടു
അടൂർ∙ മോട്ടർ വാഹന നിയമങ്ങൾ ലംഘിച്ച് രൂപമാറ്റം വരുത്തിയ കാർ അടൂർ പൊലീസ് പിടികൂടി. മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനകൾക്ക് ശേഷം ഇരുപതിനായിരം രൂപ പിഴയും ഈടാക്കി.
തിരുവനന്തപുരം സ്വദേശിയുടേതാണു കാർ. അമിതമായ ശബ്ദം കേൾപ്പിക്കാൻ പ്രത്യേക സൈലൻസർ, ഗ്ലാസ് ഫിലിം, വലിയ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കർ എന്നിവ ഘടിപ്പിച്ച കാറാണ് പിടികൂടിയത്.കഴിഞ്ഞ ദിവസം ബൈപാസിൽ വാഹന പരിശോധനയ്ക്കിടെയാണ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അമിത വേഗത്തിലെത്തിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.നിയമവിരുദ്ധമായി ഘടിപ്പിച്ചവ വാഹനത്തിൽ നിന്നും മാറ്റിയ ശേഷം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഉപാധിയോടെ കാർ വിട്ടു നൽകി.അടൂർ സിഐ ശ്യാം മുരളി, പത്തനംതിട്ട
ആർടിഒ എൻഫോഴ്സ്മെന്റ് അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീലാൽ എന്നിവരാണ് വാഹനം പരിശോധിച്ച് പിഴ ഈടാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]