മല്ലപ്പള്ളി ∙ പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലെ ഓടയ്ക്കു മുകളിലെ സ്ലാബ് തകർച്ചയിൽ.ഓടയ്ക്കും സ്ലാബുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഒരുവർഷം മുൻപു പുതിയതായി നിർമിച്ചതാണിത്. ഇപ്പോൾ 2 സ്ലാബുകൾ ഇളകി കിടക്കുകയാണ്.
ഇതിൽ ഒരെണ്ണത്തിനു വിള്ളലും ഉണ്ടായിട്ടുണ്ട്. തുടർച്ചയായി ബസുകൾ കയറിയിറങ്ങുന്നതിനാൽ നാശം സംഭവിക്കാം.
പൊതുമരാമത്തിന്റെ നേതൃത്വത്തിലാണു നിർമാണം നടത്തിയിരുന്നത്. ഓടയ്ക്കും സ്ലാബിനും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് 2024 ജൂലൈയിൽ താൽക്കാലികമായി നന്നാക്കിയിരുന്നു.
ഇതും പ്രയോജനമില്ലാതെ വന്നതോടെയാണു പുതിയതു നിർമിക്കുന്നതിന് പദ്ധതിയിട്ടത്.
താലൂക്ക് ആസ്ഥാനത്തെ പ്രധാന ബസ് സ്റ്റാൻഡിൽ നൂറിലേറെ ബസുകളാണ് എത്തുന്നത്. ഇളകിക്കിടക്കുന്ന സ്ലാബിനു മുകളിൽകൂടി ബസുകൾ കയറുമ്പോൾ തകർച്ച സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ഇക്കാരണത്താൽ ഇതൊഴിവാക്കിയാണു സ്റ്റാൻഡിനുള്ളിലേക്കു ബസുകൾ കയറുന്നതും പുറത്തേക്കു പോകുന്നതും. ഇതു പലപ്പോഴും എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്കു ദുരിതമാകുന്നുണ്ട്.
കൂടുതൽ ഭാഗങ്ങളിൽ തകർച്ച സംഭവിക്കുന്നതിന് മുൻപ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

