റാന്നി ∙ ആരോഗ്യ രംഗത്ത് വികസന കുതിപ്പേകി താലൂക്ക് ആശുപത്രി കെട്ടിട നിർമാണം പുരോഗമിക്കുന്നു.
വാർഡ് കെട്ടിടം, ഒപി ബ്ലോക്ക് എന്നിവയ്ക്കു പുറമേയാണ് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം ഉയരുന്നത്. താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ എല്ലാ ചികിത്സാ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കഴിയും. 5 വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് ഭരിച്ച ഭരണസമിതിയുടെ ഇഛാശക്തിയാണ് പുതിയ കെട്ടിട
നിർമാണത്തിനു വഴി തുറന്നത്.
ആശുപത്രിക്കു 30 സെന്റ് സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2 ബഹുനില കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയതോടെ സ്ഥല പരിമിതി നേരിട്ടു.
നാടിന്റെ വികസനത്തിനായി സർക്കാർ അനുവദിച്ച ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് 25 സെന്റ് ഭൂമി വാങ്ങി നൽകിയതോടെയാണ് ഇതിനു പരിഹാരം കണ്ടത്. കൂടാതെ കിഫ്ബി അനുവദിച്ച 3.73 കോടി രൂപ ചെലവഴിച്ചും ഭൂമി വാങ്ങി.
56 സെന്റാണ് ഇത്തരത്തിൽ വിലയ്ക്കെടുത്തത്.
13. 24 കോടി രൂപ ചെലവഴിച്ച് കിഫ്ബിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
സർക്കാർ സ്ഥാപനമായ ഹൈറ്റ്സിനാണ് നിർമാണ ചുമതല. 3 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് 17,000 ചതുരശ്രയടി വിസ്തീർണം ഉണ്ടാകും.
രോഗികൾക്കുള്ള വാർഡുകൾ, പ്രത്യേകം കിടക്ക മുറികൾ, പരിശോധന മുറികൾ, ലാബുകൾ, ഓപ്പറേഷൻ തിയറ്റർ, ലിഫ്റ്റ് തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് സബ് സ്റ്റേഷൻ, പമ്പ് റൂം, എക്സ്റേ, സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാനിങ്, സാന്ത്വന പരിചരണം, രോഗികൾക്ക് വിശ്രമം, ഫിസിയോതെറപ്പി, ദന്ത പരിശോധന എന്നിവയ്ക്കുള്ള മുറികളും ഒപിക്കുള്ള അടിസ്ഥാന സൗകര്യങ്ങളും കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്.
വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സംവിധാനവും ഒരുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

