ശബരിമല ∙ ക്രിമനലുകളോടുള്ള മനോഭാവമല്ല തീർഥാടകരോട് വേണ്ടതെന്നും നല്ല പെരുമാറ്റമാണ് പൊലീസിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ പി.ബാലകൃഷ്ണൻ നായർ പറഞ്ഞു.സന്നിധാനത്ത് പുതിയതായി എത്തിയ പൊലീസുകാർക്ക് നിർദേശം നൽകുകയായിരുന്നു അദ്ദേഹം. സാധാരണ പൊലീസ് ഡ്യൂട്ടിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ശബരിമലയിലേത്.
ഭക്തരോടു സൗമ്യമായി മാത്രമേ പെരുമാറാവൂ. തത്ത്വമസി എന്ന ആപ്തവാക്യം മനസ്സിലാക്കിയുള്ള പെരുമാറ്റമാണ് അയ്യപ്പനും പൊലീസ് പ്രതീക്ഷിക്കുന്നത്.
കേരള പൊലീസിന്റെ അഭിമാനം വർധിപ്പിക്കുന്നതാണ് ശബരിമല ഡ്യൂട്ടി.
കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഏറെയും.
കേരള പൊലീസ് എന്തുകൊണ്ട് നമ്പർ ഒന്ന് ആകുന്നു എന്ന് കാണിച്ചുകൊടുക്കാനുള്ള അവസരമാണിത്. നല്ല പെരുമാറ്റത്തിലൂടെയും സമീപനത്തിലൂടെയും ഇതു സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊടിമരം, സോപാനം, മാളികപ്പുറം, പതിനെട്ടാംപടിക്കു താഴെ, നടപ്പന്തൽ, യു ടേൺ, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, പാണ്ടിത്താവളം എന്നിങ്ങനെ 10 സെക്ടറുകളായി തിരിച്ചാണ് സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്.
ഡിവൈഎസ്പിമാർക്കാണ് ഓരോ സെക്ടറിന്റെയും ചുമതല. 1593 പൊലീസ് ഉദ്യോഗസ്ഥരാണ് നാലാമത്തെ ബാച്ചിലുള്ളത്.
28 വരെയാണ് ഈ ബാച്ചിന്റെ സേവന കാലാവധി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

