പത്തനംതിട്ട ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപടി ക്രമങ്ങൾ ആദ്യഘട്ടം പൂർത്തിയായപ്പോൾ ജില്ലയിൽ പുറത്തായത് ആകെ വോട്ടർമാരുടെ 9.67 %.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 10,47,976 പേരാണ് ഉള്ളത്. 1.01 ലക്ഷം വോട്ടർമാരാണു പട്ടികയ്ക്കു പുറത്തായത്. 9,46,620 പേരുടെ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു.
എന്യുമറേഷൻ ഫോമും തിരിച്ചറിയൽ രേഖകളും ഹാജരാക്കാനുള്ള സമയം അവസാനിച്ചു. ബിഎൽഒമാർക്ക് കണ്ടെത്താൻ കഴിയാത്തവരും മറ്റുസ്ഥലങ്ങളിൽ എൻറോൾ ചെയ്തവരും മരിച്ചവവരും ഉൾപ്പെടെയാണ് 1.01 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാകുന്നത്.
കണ്ടെത്താൻ കഴിയാത്തവർ 32,579
ഫോം വിതരണം ചെയ്യുന്ന സമയത്ത് 32,579 ആളുകളെ ബിഎൽഒമാർക്ക് കണ്ടെത്താനായിട്ടില്ല.
ഇതുവരെ കണ്ടെത്താനാകാത്തവരുടെ പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കും. ആറന്മുള മണ്ഡലത്തിലാണു കൂടുതൽ വോട്ടർമാരെ കണ്ടെത്താനുള്ളത്.
കൂടാതെ വോട്ടർ പട്ടികയിലെ 25,396 പേർ മരിച്ചതായാണ് വിവരം. 35,317 പേർ സ്ഥിരമായി താമസം മാറിയതായി കണ്ടെത്തി.
3,918 പേർ മറ്റ് ജില്ലകളിൽ എൻറോൾ ചെയ്തു. മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ 4,146 പേരാണ്.
എന്യുമറേഷൻ ഫോറം ഒപ്പിട്ടുനൽകിയവർ കരട് പട്ടികയിൽ ഉണ്ടാകും.എസ്ഐആർ വോട്ടർപട്ടികയുടെ കരട് ഈമാസം 23ന് പ്രസിദ്ധീകരിക്കും. കരടുപട്ടികയിൽ ആക്ഷേപമുള്ളവർക്ക് അന്നു മുതൽ ജനുവരി 22 വരെ അറിയിക്കാനുള്ള അവസരമുണ്ട്.
ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
പ്രവാസികൾക്ക് ഫോം 6–എ
പുതുതായി വോട്ടർപട്ടികയിൽ ചേരാനുള്ളവർ ഫോം 6 പൂരിപ്പിച്ചുനൽകണം.പ്രവാസികൾ ഫോം 6-എ ആണ് പൂരിപ്പിച്ചുനൽകേണ്ടത്. പ്രവാസികൾ വോട്ടുചെയ്യാനെത്തുമ്പോൾ പാസ്പോർട്ട് തന്നെ ഹാജരാക്കണം.പുതുതായി ചേരുന്നവരും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളവരും ആധാർ, വോട്ടേഴ്സ് ഐഡി, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഹാജരാക്കിയാൽ മതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

