തിരുവല്ല ∙ എംസി റോഡിലെ പെരുന്തുരുത്തിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്കു പരുക്ക്. തൃശൂർ ചാലക്കുടി മാർത്താലയ്ക്കൽ തങ്കപ്പൻ (61), ഭാര്യ ലളിത (54), ടിപ്പർ ഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ അഭിലാഷ് (39) എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തു നിന്ന് എംസാൻഡ് കയറ്റി വന്ന ലോറിയും തിരുവല്ല ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. തങ്കപ്പനാണ് കാർ ഓടിച്ചിരുന്നത്.
ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി റോഡിൽ മറിഞ്ഞുവീണു. നല്ല വേഗത്തിലായിരുന്ന ടിപ്പർ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു.
മറിഞ്ഞ ടിപ്പർ ലോറിയിൽ നിന്നു വീണ മണൽ മറ്റൊരു വാഹനത്തിന്റെ മുൻപിൽ വീണ് ചെറിയ കേടുപാടു പറ്റി.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും അഗ്നിശമന സേനയും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
തിങ്കളാഴ്ച കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായതും ഇവിടെയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

