പുറമറ്റം ∙ പുതുശേരി–പുറമറ്റം–കുമ്പനാട് റോഡിൽ വാഹനങ്ങൾക്കു യാത്ര ചെയ്യാൻ പറ്റാത്തവിധം കാട് ടാറിങ്ങിലേക്കു വ്യാപിച്ചു. അപകടഭീതിയിൽ വാഹനയാത്രക്കാർ.
മല്ലപ്പള്ളി–കല്ലൂപ്പാറ–തോട്ടഭാഗം, തിരുവല്ല–കുമ്പഴ (ടികെ റോഡ്) എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിൽ കാട് വളർന്ന് പന്തലിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പുറമറ്റത്തിനും കുമ്പനാടിനും ഇടയിലാണ് ഡ്രൈവർമാരുടെ കാഴ്ച മറച്ച് വളർന്നു നിൽക്കുന്നത്. വളവുകൾ ഏറെയുള്ളതിനാൽ അപകടഭീതിയിലാണ് വാഹനങ്ങൾ പോകുന്നത്. വളരെ അടുത്തെത്തുമ്പോൾ മാത്രമാണ് എതിർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണുന്നത്.
പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടങ്ങളിൽ നിന്നും പല വാഹനങ്ങളും രക്ഷപ്പെടുന്നത്.
ബസ് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. കാട് റോഡിലേക്കിറങ്ങി നിൽക്കുന്നതിനാൽ കാൽനട
യാത്രക്കാർക്കും ദുരിതമാണ്. മറ്റു റോഡുകളിൽ പൊതുമരാമത്ത് അധികൃതർ കാട് വെട്ടിത്തെളിച്ചിട്ടുണ്ടെങ്കിലും ഈ റോഡിൽ അത് ചെയ്തു കാണുന്നില്ല.
വലിയൊരു ദുരന്തത്തിന് കാത്തു നിൽക്കാതെ പ്രശ്നപരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പെരുമ്പ്രാക്കാട് ∙ നവീകരിച്ച റോഡിന്റെ പാതയോരങ്ങൾ കാടുമൂടി വാഹനയാത്രികർക്ക് കാഴ്ച മറയ്ക്കുന്നതായി പരാതി. നാരകത്താനി – വാളക്കുഴി – തടിയൂർ റോഡിൽ കൊടുംവളവുകളടക്കം 7 ഇടങ്ങളിലാണ് പാതയിലേക്ക് കാടും പടലും പടർന്നിരിക്കുന്നത്. പിഎംജിഎസ്വൈ പദ്ധതിയിൽ നിർമാണം നടന്ന റോഡിൽ വാഹനങ്ങൾ അടുത്തെത്തിയാൽ മാത്രമേ കാണാൻ കഴിയൂ എന്നതാണ് സ്ഥിതി.
കാൽനടയാത്രികർക്ക് ഓരം ചേർന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. അപകടങ്ങൾ തലനാരിഴയ്ക്കാണ് വഴിമാറുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]