പത്തനംതിട്ട ∙ ശബരിമല വിഷയത്തിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും കുറ്റവാളികൾ പിടിക്കപ്പെടുമെന്നും മന്ത്രി വി.എൻ.വാസവൻ.
പത്തനംതിട്ടയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫിസിനു നേരെ കോൺഗ്രസ് ആക്രമണം നടത്തിയെന്നാരോപിച്ച് എൽഡിഎഫ് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇനി തങ്ങൾക്ക് ഭരണം നേടാനാകില്ലെന്ന സത്യം മനസിലാക്കി തെരഞ്ഞെടുപ്പുകാലത്ത് ശബരിമലയെ അവസരമാക്കുകയാണ് കോൺഗ്രസും ബിജെപിയും. വാവര് സ്വാമിയെ തീവ്രവാദിയാക്കി മുദ്രകുത്തിയാണ് ഒരുകൂട്ടർ മുന്നോട്ടുവന്നത്.
അയോധ്യയിൽ പ്രയോഗിച്ച ആയുധം ഇവിടെ പ്രയോഗിച്ചാലെന്തായെന്ന് ഒരുസന്യാസി ചോദിക്കുന്നു.
എന്നാൽ അയോധ്യയിലെ ആർഎസ്എസിന്റെയും ബിജെപിയുടെയും പണി കേരളത്തിൽ നടക്കില്ലെന്നും കാരണം ഇവിടെയൊരു മതനിരപേക്ഷ സർക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ അധ്യക്ഷനായി.
എംഎൽഎമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, എൽഡിഎഫ് നേതാക്കളായ പി.പി.ജോർജ്കുട്ടി, ആർ.സനൽകുമാർ, ടി.ഡി.ബൈജു, പി.ആർ.പ്രസാദ്, ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
തത്വമസി വ്യാഖ്യാനിച്ചപ്പോൾ മന്ത്രി വാസവനു നാക്കു പിഴ
പത്തനംതിട്ട ∙ യോഗത്തിനിടെ തത്വമസിയുടെ അർഥം വ്യാഖ്യാനിച്ചപ്പോൾ മന്ത്രി വി.എൻ.
വാസവനു നാക്കു പിഴ. ശബരിമല ശ്രീകോവിലിന്റെ കിരീടത്തിലാണു തത്വമസിയെന്നു രേഖപ്പെടുത്തിയിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു.
എന്നാൽ ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലാണു ‘തത്വമസി’ എന്ന ഉപനിഷത്ത് വാക്യം പ്രദർശിപ്പിച്ചിട്ടുള്ളത്. തത്വമസിയുടെ അർഥം അത് ‘നീ ആകുന്നു’ എന്നാണ്.
തത് + ത്വം + അസി
തത് = അത്
ത്വം = നീ
അസി = ആകുന്നു.
ഭഗവാനും ഭക്തനും ഒന്നാണ് എന്ന സന്ദേശമാണിത് വാക്യം നൽകുന്നത്. ഇതിന്റെ അർഥമായി മന്ത്രി പറഞ്ഞത് ‘ഞാൻ നീയാകുന്നു’ എന്നാണ്.
അങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. കോൺഗ്രസ് പ്രവർത്തകർ ദേവസ്വം ബോർഡ് ഓഫിസ് അക്രമിച്ചതായി മന്ത്രി ആരോപിച്ചു. പത്തനംതിട്ടയിൽ ഇടതുമുന്നണി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി.എൻ.
വാസവൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

