ഇടമുറി ∙ മുക്കട–ഇടമൺ–അത്തിക്കയം ശബരിമല പാതയിൽ തോമ്പിക്കണ്ടം ചപ്പാത്തിനും ഇടമുറി കുളത്തിനും മധ്യേ അപകടഭീഷണിയായി മരങ്ങൾ. സമീപവാസികളുടെ ആശങ്കയ്ക്ക് മാസങ്ങൾ പിന്നിടുമ്പോഴും പരിഹാരമില്ലെന്ന് ആക്ഷേപം. അടുത്ത മാസം 16ന് ശബരിമല തീർഥാടനം ആരംഭിക്കും.
എരുമേലിയിൽ നിന്ന് ശബരിമലയ്ക്കുള്ള കെഎസ്ആർിടിസി ബസുകളൊഴികെ വലിയ വാഹനങ്ങളെല്ലാം ഇതുവഴിയാണ് കടന്നു പോകുന്നത്. ദുരന്തത്തിടയാക്കും മുൻപ് മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റബർ ബോർഡിന്റെ ചേത്തയ്ക്കൽ പരീക്ഷണത്തോട്ടത്തിനു മധ്യത്തിലൂടെയാണ് പാത കടന്നു പോകുന്നത്.
വനം വകുപ്പിൽ നിന്ന് കുത്തകപ്പാട്ടത്തിനെടുത്ത സ്ഥലത്താണ് തോട്ടം സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ നിൽക്കുന്ന റബർ മരങ്ങൾക്കു മാത്രമാണ് റബർ ബോർഡിന് അവകാശം.
ബാക്കി എല്ലാ മരങ്ങളുടെയും സംരക്ഷണവും ഉത്തരവാദിത്തവും വനം വകുപ്പിനാണ്. ഇതോടെ കാറ്റിൽ ഒടിഞ്ഞു വീഴുന്ന മരങ്ങൾ മുറിച്ചു നീക്കണമെങ്കിൽ പോലും വനം വകുപ്പ് കനിയണം.
ശബരിമല പാതയോടു ചേർന്ന് തോമ്പിക്കണ്ടം ചപ്പാത്തിനും ഇടമുറി കുളത്തിനും മധ്യേ വശത്ത് 17 മരങ്ങളുണ്ട്.
വാഹനങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും വീടുകൾക്കും കിണറിനും ഭീഷണിയായിട്ടാണ് ഇവ നിൽക്കുന്നത്. മരങ്ങൾ മുറിച്ചു നീക്കി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് സമീപവാസികൾ വനം മന്ത്രി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവർക്കു പരാതികൾ നൽകിയിരുന്നു.
ഇതേ തുടർന്ന് വനം വകുപ്പ് തടികളുടെ വില നിശ്ചയിച്ച് ലേലം ചെയ്യാൻ തീരുമാനിച്ച് കരാർ ക്ഷണിച്ചു. എന്നാൽ ആരും ഏറ്റെടുത്തില്ല.
ഇ–ടെൻഡറിനും പ്രതികരണം ഉണ്ടായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]