പന്തളം ∙ നഗരസഭ നിർമിക്കുന്ന പുതിയ നഗരസഭാ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായി.
ഈ പേരിനെ ഭരണ, പ്രതിപക്ഷം ഏകകണ്ഠമായി അംഗീകരിച്ചു. 30നാണ് സ്റ്റാൻഡിന്റെ ഉദ്ഘാടനം.
വൈകിട്ട് 4ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. സ്റ്റാൻഡിൽ കയറിയ ശേഷം പന്തളം ജംക്ഷൻ ഭാഗത്തേക്കുള്ള ബസുകൾക്ക് പുതിയ റോഡ് നിർമിക്കുന്നുണ്ടെന്ന് സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു പറഞ്ഞു.ചന്തയുടെ വടക്ക് ഭാഗത്ത് കൂടി പ്ലാസ്റ്റിക് ശേഖരണ യൂണിറ്റ് വഴി നഗരസഭാ ഓഫിസിന് സമീപം കെഎസ്ആർടിസി റോഡിൽ സംഗമിക്കുന്നതാണ് റോഡ്.
ഇതിനായി സംരക്ഷണ ഭിത്തി നിർമാണം തുടങ്ങി. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.നിർമാണജോലികൾ പൂർത്തിയാക്കിയ ശേഷം ആർടിഎ സമിതിയുടെ അനുമതി കിട്ടിയാൽ മാത്രമേ ബസ് സർവീസുകൾ ഇവിടെ നിന്നു തുടങ്ങാൻ കഴിയൂ.
ഇത് രണ്ടും 30ന് മുൻപ് നടപ്പാകില്ല. അതേസമയം, ഭരണസമിതിയുടെ അഭിമാന പദ്ധതിയെന്നനിലയിൽ പരമാവധി ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്തുക തന്നെയാണ് ഭരണസമിതിയുടെ ലക്ഷ്യം.
എന്നാൽ, ആർടിഎ അനുമതി വൈകില്ലെന്ന് അധികൃതർ പറയുന്നു. 2023 ഓഗസ്റ്റ് 17നായിരുന്നു സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം.
രണ്ട് വർഷം പിന്നിടുമ്പോഴാണ് ജോലികൾ അവസാനഘട്ടത്തിലെത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]