
പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; 9,021 കുട്ടികൾ ഹയർസെക്കൻഡറിയിൽ പ്രവേശനം നേടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ ക്ലാസുകൾ ഇന്നലെ ആരംഭിച്ചു. മധുരം നൽകിയാണ് സ്കൂളിലെത്തിയ കുട്ടികളെ അധ്യാപകർ സ്വീകരിച്ചത്. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും സ്കൂളുകളിൽ നടത്തി. പ്ലസ്വൺ മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചതോടെ ജില്ലയിൽ 9,021 കുട്ടികൾ ഹയർ സെക്കൻഡറിയിലും 917 കുട്ടികൾ വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും പ്രവേശനം നേടി. 13,223 പേരാണു ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനു അപേക്ഷ നൽകിയിരുന്നത്. 9,871 പേരാണ് ഇക്കുറി ജില്ലയിൽ എസ്എസ്എൽസി വിജയിച്ചത്. അതിനാൽ വിജയിച്ച എല്ലാവർക്കും പ്രവേശനം ലഭിക്കുമെങ്കിലും കഴിഞ്ഞ വർഷത്തെപ്പോലെ ഒട്ടേറെ സീറ്റുകൾ ഇത്തവണയും ഒഴിഞ്ഞു കിടക്കും. എസ്എസ്എൽസി വിജയിച്ചവരുടെ എണ്ണത്തേക്കാൾ നാലായിരത്തിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ ജില്ലയിലുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം ജില്ലയിൽ പതിനായിരത്തിൽ താഴെ എത്തുന്നത്.