തിരുവല്ല ∙ ഇന്ന് നാടിന്റെ സ്വപ്നമായ പരുമല ഉപദേശിക്കടവ് പാലത്തിന്റെ ഉദ്ഘാടനം. എന്നാൽ, പാലത്തിലേക്ക് തിരുവല്ല കല്ലുങ്കൽ ഭാഗത്തുനിന്നു വരുന്നവർക്ക്, അതിന് മുൻപുള്ള സമീപന പാത ദുരിതയാത്ര സമ്മാനിക്കുന്നു.
കീച്ചേരിവാൽ കടവ് പാലത്തിന്റെയും ഉപദേശിക്കടവ് പാലത്തിന്റെയും സമീപന പാതയായി മാറേണ്ട ആറ്റുതീരം റോഡാണ് തകർന്നു കിടക്കുന്നത്.
ഇതിന്റെ നിർമാണവും പ്രതിസന്ധിയിലാണ്.
റോഡിൽ ഒന്നരയടി താഴ്ചയിൽ കുഴികൾ രൂപപ്പെട്ട നിലയിലാണ്.
കാൽനട യാത്രപോലും ദുഷ്കരമാണ്.
15 വർഷം മുൻപ് ഇരമല്ലിക്കര പാലത്തിന്റെ ഉദ്ഘാടന വേളയിലാണ് ആറ്റുതീരം റോഡ് ടാറിങ് നടത്തിയത്. അന്ന് പിഡബ്ല്യുഡിക്കായിരുന്നു നിർമാണ ചുമതല.
നിലവിൽ ഇത് ആറ്റുപുറമ്പോക്കു ഭൂമിയായാണ് റജിസ്റ്ററിലുള്ളത്. ഭൂമി പഞ്ചായത്തിനു വിട്ടുകിട്ടുന്നതിനു കമ്മിറ്റി പ്രമേയം പാസാക്കി കലക്ടർക്കു നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.
റോഡിൽ നിർമാണ പ്രവർത്തനം നടത്തുന്നതിനു മാത്രം പഞ്ചായത്തിനു അധികാരം നൽകി.
എന്നാൽ, പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഇല്ലാത്ത റോഡിൽ നിർമാണ പ്രവർത്തനം നടത്താൻ കഴിയില്ല. റോഡ് സഞ്ചാര യോഗ്യമാക്കണമെങ്കിൽ വശങ്ങളിൽ കല്ലുക്കെട്ടി ബലപ്പെടുത്തിയശേഷം വേണം ടാറിങ് നടത്തേണ്ടത്.
ഒരു കോടി രൂപയ്ക്കടുത്ത് ചെലവ് പ്രതീക്ഷിക്കുന്നു. ഇത്രയും വലിയ തുക പഞ്ചായത്തിന് മാറ്റിവയ്ക്കാൻ കഴിയില്ല.
എംഎൽഎ ഫണ്ട് കിട്ടിയാൽ നിയമപ്രശ്നങ്ങൾ പരിഹരിച്ചു നിർമാണം നടത്താൻ കഴിയും.
പ്രധാനപ്പെട്ട രണ്ടു പാലങ്ങൾക്കിടയിലുള്ള റോഡിന് ഒരു കിലോമീറ്റർ നീളവും 8 മീറ്റർ വീതിയുമുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കി തിരുവല്ല കല്ലുങ്കൽ വഴി മാന്നാറിലേക്കു പോകാനുള്ള എളുപ്പ മാർഗമായി പാത മാറും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

