മാമുക്ക് ∙ റാന്നി വലിയപാലത്തിനു സമീപത്തെ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമാണത്തിനു തുടരെ ‘ ബ്രേക്ക്.’ ഇഴഞ്ഞും മുടങ്ങിയും നീങ്ങുന്ന നിർമാണം എന്നു പൂർത്തിയാകുമെന്ന് ഉറപ്പില്ലാത്ത സ്ഥിതി. പമ്പാനദിയിൽ തകർന്നു വീണ പാലത്തിന്റെ സമീപന പാത പ്രയോജനപ്പെടുത്തി റാന്നി ബ്ലോക്ക് പഞ്ചായത്ത് വഴിയിടം പണിയുന്നത്.
ഇവിടെ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി തൂണുകൾ വശത്തേക്കു മാറ്റാത്തതാണു തുടക്കത്തിൽ നിർമാണത്തെ ബാധിച്ചത്.
പിന്നാലെ സമീപ ഭൂഉടമ നൽകിയ വിലക്ക് പണി തടസ്സപ്പെടുത്തി. ഇതെല്ലാം പരിഹരിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്തു.
കട്ട കെട്ടി മുറികളും തിരിച്ചു.
പിന്നാലെ പണി നിലച്ചതാണ്. പുനരാരംഭിച്ചിട്ടില്ല.
ഇതിന്റെ നിർമാണം പൂർത്തിയായാൽ പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്ന് അത്യാധുനിക സംവിധാനങ്ങളോടെ വഴിയിടം യാത്രക്കാർക്കു ലഭിക്കും.
കഫ്റ്റീരിയ, ശുചിമുറികൾ, ഫീഡിങ് റൂം, വിശ്രമ മുറി എന്നിവയുണ്ടാകും. കൂടാതെ തരിശായി കിടക്കുന്ന സ്ഥലം പാർക്കിങ്ങിനും പ്രയോജനപ്പെടുത്താം.
അടുത്ത ഘട്ടമായി ഒന്നാം നില പണിയാനും പദ്ധതിയുണ്ട്. പൂന്തോട്ടം ഒരുക്കി വിശ്രമ സൗകര്യം കൂടി ക്രമീകരിച്ചാൽ യാത്രക്കാർക്കും സമീപവാസികൾക്കും നേട്ടമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

