വള്ളിക്കോട് ∙ പ്രദേശത്ത് മഴവെള്ളപ്പാച്ചിലിൽ വൻ നാശനഷ്ടം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് ഓടയും തോടും നിറഞ്ഞ് ജംക്ഷനിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടം ഉണ്ടായത്.
അശാസ്ത്രീയമായ ഓട നിർമാണം മൂലമാണ് വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായതെന്നാണ് നാട്ടുകാരുടെ പരാതി.
ഓടയിലും തോട്ടിലും ഒരുപോലെ വെള്ളമുയർന്ന് ഒഴുകിയതു കാരണം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും നാശനഷ്ടം ഉണ്ടായി. ജംക്ഷനിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ദാനിയേലിന്റെ കടയിൽ ഓടയിൽ നിന്നും തോട്ടിൽ നിന്നും വെള്ളം കയറി പച്ചക്കറികൾ മുഴുവൻ നശിച്ചു.
വൈശാഖത്തിൽ അജയന്റെ വീടിന്റെ സംരക്ഷണഭിത്തി വെള്ളപ്പാച്ചിലിൽ തകർന്നു.
ഇവിടെ വീടിനുള്ളിലും വെള്ളം കയറി. സമീപത്തെ പുതുവേലിൽ സുജിത്തിന്റെ വീട്ടിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾക്കും ഇലക്ട്രിക്കൽ സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ജംക്ഷനിൽ ഷൈനി ജോണിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയിലും വെള്ളം കയറി.
അരിയും ഗോതമ്പും ഭാഗികമായി നശിച്ചു. മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലെ കടകളിലും വെള്ളം കയറി. സമീപത്തെ പാടശേഖരത്തിലെ കാർഷിക വിളകളും വെള്ളം കയറി അഴുകിത്തുുടങ്ങി.
മംഗലശേരി പടിഞ്ഞാറ്റതിൽ രാജു, തടത്തിൽ രാജേഷ് എന്നിവരുടെ കൃഷികളാണ് വെള്ളം കയറി നശിച്ചു തുടങ്ങിയത്.
വെള്ളക്കെട്ടിന് കാരണമായി ഓടയിൽ അടിഞ്ഞു കിടന്ന ചെളിയും മണ്ണും നാട്ടുകാർ അവരുടെ ചെലവിൽ മണ്ണുമാന്തി ഉപയോഗിച്ചു നീക്കം ചെയ്തു.
പ്രദേശത്തെ ഓടകളിൽ നിന്ന് മണ്ണും ചെളിയും പൂർണമായും നീക്കി ഓടകൾ പുനർ നിർമിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

