പത്തനംതിട്ട ∙ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ഫോം വിതരണം പൂർത്തിയാക്കാൻ ജീവനക്കാർക്കു മേലുണ്ടായത് വലിയ സമ്മർദം.
ബിഎൽഒമാരെ സമ്മർദത്തിലാക്കി ഫോം വിതരണം പൂർത്തിയായെന്നു കാണിക്കാനാണ് മേലുദ്യോഗസ്ഥർ ശ്രമിച്ചതെന്നും ആരോപണമുണ്ട്. പലയിടത്തും ഒട്ടേറെ ഫോമുകൾ ബിഎൽഒമാരുടെ കൈവശം കെട്ടിക്കിടക്കുകയായിരുന്നു.
ഇതിനിടെ നാളെവരെ ഓരോ വ്യക്തിയും വോട്ടുചെയ്യുന്ന പോളിങ് ബൂത്തുകൾ കലക്ഷൻ സെന്ററായി പ്രവർത്തിക്കുമെന്ന അറിയിപ്പും വന്നു. ഇതിനെതിരെയും വലിയ പ്രതിഷേധമാണുയരുന്നത്.
ബിഎൽഒമാർ തിരികെ വീടുകളിലെത്തി ഫോം ശേഖരിക്കുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്.
ഫോം ലഭിക്കാത്തവർക്ക് ബൂത്തിലെത്തി ബിഎൽഒയുടെ കയ്യിൽനിന്നു ഫോം വാങ്ങാമെന്നും നിർദേശമുണ്ട്. പ്രായമായ ദമ്പതികൾ മാത്രമുള്ള വീടുകളിലെയും കിടപ്പുരോഗികളുള്ള വീട്ടുകാരും എങ്ങനെ ഫോം തിരികെയെത്തിക്കുമെന്നറിയാതെ ആശങ്കയിലാണ്. തെറ്റായ വിവരം നൽകാതെ ജീവനക്കാരെ സമ്മർദത്തിലാക്കുന്നെന്ന് ചൂണ്ടിക്കാട്ടി എൻജിഒ സംഘ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു.
കലക്ഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന വിവരം ഇന്നലെ പകലാണ് ആളുകൾ അറിഞ്ഞത്. ചില ബൂത്തുകളിൽ ആളുകൾ എത്താത്തതിനെ തുടർന്ന് ബിഎൽഒമാർ മടങ്ങി.
99% ഫോമുകൾ നൽകി തിരുവല്ല; ‘അവിശ്വസനീയമായ’ കണക്കുകൾ
സംസ്ഥാനത്ത് ഏറ്റവുമധികം ഫോമുകൾ വിതരണം ചെയ്തത് തിരുവല്ലയിലാണ്.
ഈ മാസം 13നു വൈകിട്ടത്തെ കണക്കു പ്രകാരം തന്നെ തിരുവല്ല 99% ഫോമുകൾ നൽകി. എന്നാൽ, ഇതിൽ വലിയ ക്രമക്കേട് നടന്നെന്ന് ആക്ഷേപമുണ്ട്.
ഒട്ടേറെ ഫോമുകൾ ബിഎൽഒമാരുടെ കൈവശം തന്നെയായിരുന്നു. ഇതിനിടെ വിമർശനങ്ങൾ ഭയന്ന് ബിഎൽഒമാർ ഉൾപ്പെടുന്ന തിരുവല്ല താലൂക്കിലെ വാട്സാപ് ഗ്രൂപ്പ് സന്ദേശങ്ങൾ അയയ്ക്കാനുള്ള സൗകര്യം അഡ്മിൻ ഒൺലി ആക്കി. ജില്ലയിലെ മറ്റു താലൂക്കുകൾ 75% പൂർത്തിയാക്കിയ സമയത്തായിരുന്നു ഇത്.
13 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 12 താലൂക്കുകളിൽ മാത്രമാണ് 80 % ഫോം വിതരണം പൂർത്തിയായത്.
പല സ്ഥലത്തെയും കണക്ക് വിശ്വസിക്കാൻ പ്രയാസമാണെന്ന് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഈ കണക്കുപയോഗിച്ച് മറ്റു മണ്ഡലങ്ങളിലെ ബിഎൽഒമാരെ പ്രയാസപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. ‘ഔദ്യോഗിക’ കണക്കിനെ ചോദ്യം ചെയ്യാൻ പോലും ബിഎൽഒമാർ ഭയക്കുന്ന സ്ഥിതിയാണ്.
അച്ചടക്ക നടപടിയെന്ന പേരിൽ പ്രതികാര നടപടികളുണ്ടാകുമോ എന്ന ആശങ്കയാണു കാരണം. എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്നതിൽ സംസ്ഥാനം ഏറെ പിന്നിലായിരുന്നു. ഇതോടെയാണ് ഫോം വേഗത്തിൽ നൽകാൻ ജീവനക്കാർക്ക് മേൽ സമ്മർദമേറിയത്.
ബിഎൽഒമാർ ഇനി എന്തെങ്കിലും പരിശോധന വന്നാൽ തങ്ങൾക്കെതിരെ നടപടിയുണ്ടാകുമോ എന്ന ആശങ്കയിലാണ്.
പാളിച്ചകൾ ചൂണ്ടിക്കാട്ടി ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു
ബിഎൽഒമാരെ തെറ്റായ വിവരം നൽകാൻ നിർബന്ധിച്ചെന്ന കാര്യം ഈ മാസം 15നു നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ യോഗത്തിൽ ചർച്ചയായി. രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ യോഗത്തിലാണ് പലയിടത്തും എന്യൂമറേഷൻ ഫോമുകൾ കയ്യിൽ വച്ച് വോട്ടർമാർക്ക് കൈമാറിയതായി സ്കാൻ ചെയ്തു നൽകാൻ നിർദേശമുണ്ടെന്ന വിവരം കമ്മിഷൻ അറിഞ്ഞത്.
പലയിടത്തും ഇങ്ങനെ ചെയ്യാൻ ബിഎൽഒമാർക്കു മേൽ സമ്മർദമുണ്ടായി. എന്നാൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായില്ലെന്നാണ് ജില്ലാതല ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത്.
ഇങ്ങനെ പ്രചരിക്കുന്ന കാര്യം തെറ്റാണെന്നും ഫോം നൽകിയ ശേഷമേ അപ്ഡേറ്റ് ചെയ്യാവുയെന്ന് മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ വീണ്ടും നിർദേശം നൽകി.
എന്നാൽ പലയിടത്തും ഫോമുകൾ ബിഎൽഒമാരുടെ കൈവശം ഇരിക്കുകയാണ്. ഇന്നലെ മുതൽ ഇവ തിരികെ വാങ്ങണമെന്നാണ് പുതിയ നിർദേശം. ഇതോടെ മേലുദ്യോഗസ്ഥന്റെ വാക്കു കേട്ട് കയ്യിലിരിക്കുന്ന ഫോം കൊടുത്തതായി കാണിച്ച ബിഎൽഒമാർ വെട്ടിലായി.
പല മേഖലകളിൽനിന്നും നടപടി ക്രമങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാണിക്കുന്ന ബിഎൽഒമാരുടെ ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണവും ഉണ്ട്.
വില്ലേജ് ഓഫിസ് പ്രവർത്തനം താളംതെറ്റി
ബിഎൽഒമാരെ സഹായിക്കാൻ ജീവനക്കാരെ ഇറക്കിയതോടെ വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലേക്ക്.
ഒരു വില്ലേജിന്റെ പരിധിയിലുടനീളം ജീവനക്കാർ ഓടിയെത്തുക ശ്രമകരം ഒരു വില്ലേജ് ഓഫിസിന്റെ പരിധിയിൽ 20–25 വരെ ബിഎൽഒമാരുണ്ട്. വില്ലേജിലുള്ളത് ഓഫിസർ ഉൾപ്പെടെ 5 ജീവനക്കാരും.
അവർ വീടുകയറാൻ ഇറങ്ങുന്നതോടെ ഓഫിസിലെ ദൈനംദിന കാര്യങ്ങൾ അവതാളത്തിലാകും.
ഇന്റർനെറ്റ് കണക്ഷനില്ല; വന്യമൃഗശല്യം ദുരിതത്തിൽ വനമേഖല ലഭിച്ച ബിഎൽഒമാർ
പത്തനംതിട്ടയിൽ സീതത്തോട് പഞ്ചായത്തിലെ ഗവി ഉൾപ്പെടെ വനമേഖലയിലും മലയോര മേഖലകളിലും ബിഎൽഒമാർ ദുരിതത്തിൽ. മൂന്ന് തവണയെങ്കിലും വീട്ടിൽ കയറി ഇറങ്ങണമെന്നാണ് നിർദേശമെങ്കിലും 6 തവണ ചെന്നിട്ടുപോലും ഫോമുകൾ തിരികെ വാങ്ങാൻ കഴിയുന്നില്ലെന്നു ബിഎൽഒമാർ പറയുന്നു.
2002ലെ പല വിവരങ്ങളും ഗോത്ര മേഖലയിലെ വോട്ടർമാർക്ക് അറിയില്ല.
വാഹനങ്ങൾ എത്താത്ത സ്ഥലങ്ങൾ നിരവധിയാണ്. ഇന്റർനെറ്റ് കണക്ഷനും പലയിടത്തും ഇല്ല.
ഫോം അപ്ലോഡിങ്ങിനെയും ഇത് ബാധിക്കുന്നുണ്ട്. ഗവി, മൂഴിയാർ, മഞ്ഞത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ടെത്താൻ കൂടി പ്രയാസമാണ്.
മിക്ക ഉന്നതികളിലും പകൽ സമയം ആളുകൾ ഇല്ല. വന്യമൃഗങ്ങളുടെ ശല്യം കാരണം വോട്ടർമാരെയും കാത്ത് സന്ധ്യവരെ നിൽക്കാനും കഴിയാത്ത സാഹചര്യമാണ്.
സ്ത്രീകളായ ബിഎൽഒമാരാണ് ഏറെ പ്രയാസപ്പെടുന്നത്. ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ പോകുമ്പോൾ ഭർത്താവിനെയോ ബന്ധുക്കളെയോ ഒപ്പം കൂട്ടേണ്ടിവരും … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

