അധ്യാപക ഒഴിവ്;
തിരുവല്ല ∙ തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവും യുപിഎസ്ടിയുടെയും ഒഴിവുണ്ട്. 22 ന് 11 ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം.
പൊടിയാടി ∙ ഗവ.
എൽപി സ്കൂളിൽ എൽപിഎസ്എ.യുടെ താത്കാലിക ഒഴിവുണ്ട്. 22 ന് 10 നു അഭിമുഖം നടക്കും.
ടിടിസി, ഡിഎഡ്, കെടെറ്റ് വിജയിച്ചവർ. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം.
ദേശഭക്തിഗാന മത്സരം
തിരുവല്ല ∙ വൈഎംസിഎ തിരുവല്ല സബ് റീജൻ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സബ് റീജൻ പരിധിയിലുള്ള വസ്ത്ര വ്യാപാര ശാലകളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് 26 നു 11:30 ന് തിരുവല്ല വൈഎംസിഎയിൽ ദേശഭക്തി ഗാന ഗായക സംഘ മത്സരം നടത്തുന്നു.
23നകം റജിസ്റ്റർ ചെയ്യണം ഫോൺ: 9447956461, 9447347647.
തൊഴിൽ മേള 25ന്
റാന്നി ∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന പ്രാദേശിക തൊഴിൽ മേള 25ന് 9ന് വൈക്കം ഗവ. യുപി സ്കൂളിൽ നടക്കും.
ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അധ്യക്ഷനായി.
എസ്.ഫൈസൽ, ഡോ. എ.ശ്രീകാന്ത്, എ.ടി.സതീഷ്, ഏബ്രഹാം വലിയകാല, ശ്രീലക്ഷ്മി സതീഷ്, ശ്രീലക്ഷ്മി, എസ്.അജിത്ത്, ടി.സുജ, രമ്യ രവി, രമ്യ ആർ.ചന്ദ്രൻ പ്രസംഗിച്ചു.
ഭാരവാഹികൾ:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി (ചെയ).
അപേക്ഷ ക്ഷണിച്ചു
ഇട്ടിയപ്പാറ ∙ പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കൽ വാതക ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനു ഓപ്പറേറ്റർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണു നിയമനം.
വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ 24ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ നൽകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]