പന്തളം ∙ അമൃത് പദ്ധതിയിൽ ശുചീകരണം നടപ്പാക്കിയ മുട്ടാർ നീർച്ചാലിൽ കുട്ടവഞ്ചി സവാരിയും സ്പീഡ് ബോട്ട് യാത്രയും സജ്ജമാക്കാൻ നഗരസഭാ ഭരണസമിതി. ഇതിനായി സ്വകാര്യ ഏജൻസികളിൽ നിന്നു ടെൻഡർ ക്ഷണിക്കും. ടൺ കണക്കിനു പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യം നീക്കം ചെയ്ത ചാലിൽ വീണ്ടും മാലിന്യം തള്ളുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം.
ഒപ്പം വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനുമാണ് ആലോചന.
ചാലിൽ കെഎസ്ആർടിസി സ്റ്റാൻഡിനോട് ചേർന്ന വിസ്തൃതമായ ഭാഗമാണ് ഇതിനായി വിനിയോഗിക്കുക. നഗരസഭ ഏറ്റെടുത്ത സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥലത്ത് ഇതിനായി കടവും സ്ഥാപിക്കും.
പുതിയ നഗരസഭാ ബസ് സ്റ്റാൻഡ്, മുട്ടാർ നീർച്ചാൽ ശുചീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനം 30ന് 4ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. ഈ വിനോദസഞ്ചാര പദ്ധതിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്യാനാണ് ആലോചന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]