സ്റ്റോറുംപടി ∙ നടന്നുപോയാൽ ചെളിയിൽ തെന്നിവീഴും, വാഹനങ്ങളിലായാൽ നടുവൊടിയും. മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡിന്റെ ഭാഗമായ മന്ദമരുതി–സ്റ്റോറുംപടി വരെയുള്ള ദുഃസ്ഥിതിയാണിത്.15 വർഷത്തിലധികമായി ടാറിങ്ങും അറ്റകുറ്റപ്പണിയും നടത്താത്ത റോഡാണിത്.
മന്ദമരുതി–കക്കുടുമൺ റോഡ് പിഡബ്ല്യുഡി ഏറ്റെടുത്തപ്പോൾ മന്ദമരുതി–സ്റ്റോറുംപടി ഭാഗം രേഖകളിൽ ഉൾപ്പെടാഞ്ഞതാണു വിനയായത്. റോഡ് വിട്ടുകൊടുത്തെന്ന പ്രമേയം പാസാക്കി പഴവങ്ങാടി പഞ്ചായത്ത് കമ്മിറ്റി നൽകാത്തതാണ് കാരണം.
ടാറിങ് തകർന്ന റോഡിലൂടെ അമിതഭാരം കയറ്റിയ ലോറികൾ ഓടിത്തുടങ്ങിയതോടെ യാത്ര ദുസ്സഹമായി.
സ്റ്റോറുംപടിയിൽ പുതുതായി തുടങ്ങിയ പാറമടയിൽനിന്ന് കരിങ്കല്ല് നിറച്ച ലോറികൾ ഇതിലെ തുടരെ പായുകയാണ്. അവ നിരന്തരമോടി റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടു.
കുഴികളിൽ മഴവെള്ളം കെട്ടിനിന്ന് ചെളിക്കുഴിയായിരിക്കുന്നു. റോഡിൽ നിറയെ ചെളിയാണ്, നടക്കാൻ പറ്റില്ല. വാഹനങ്ങളിൽ യാത്ര ചെയ്താൽ ആടിയുലയുകയാണ്.
കൂടാതെ, രണ്ടു ടോറസുകൾ ഒന്നിച്ചെത്തുമ്പോൾ വശം ചേർക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ്.
പലയിടത്തും റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. ശബരിമല അനുബന്ധ പാതയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കുന്നതിനു കരാറായതാണ്. കലുങ്കുകൾ, സംരക്ഷണഭിത്തി, ഓട
എന്നിവയുടെ നിർമാണം ഏറെക്കുറെ തീർന്നു. സ്റ്റോറുംപടി–പേമരുതി വരെ ബിഎം ടാറിങ്ങും നടത്തി.
ബാക്കി ഭാഗം തകർച്ചയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]