
ഇട്ടിയപ്പാറ ∙ പുനലൂർ–മൂവാറ്റുപുഴ പാതയിൽ ചെത്തോങ്കരയിലൂടെ വാഹന യാത്ര നടത്തുന്നവർ സ്വയം സുരക്ഷയൊരുക്കിയില്ലെങ്കിൽ അപകടം ഉറപ്പ്. റോഡ് സുരക്ഷാ അതോറിറ്റിയും കെഎസ്ടിപിയും പൊലീസുമൊന്നും മെച്ചപ്പെട്ട
സ്ഥിരം സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതാണു വിനയാകുന്നത്. കോന്നി–പ്ലാച്ചേരി പാതയുടെ നവീകരണത്തിന്റെ ഭാഗമായി ചെത്തോങ്കര പാലവും സമീപന റോഡുകളും വീതി കൂട്ടി പണിതിരുന്നു.
എന്നാൽ പാലത്തിലേക്കു കടക്കുന്ന ഭാഗത്തെ വളവ് നേരെയാക്കാൻ കെഎസ്ടിപി ക്രമീകരണം ഒരുക്കിയില്ല. ഇതാണു പൊല്ലാപ്പാകുന്നത്.
വലിയപറമ്പിൽപടിയിൽ നിന്നെത്തുന്ന വാഹനങ്ങൾ വളവ് പിന്നിട്ടാണ് ചെത്തോങ്കര പാലത്തിലേക്കു കടക്കുന്നത്. പാലത്തിലേക്കു കയറുന്നതിനു തൊട്ടു മുൻപു മാത്രമേ എതിരെയെത്തുന്ന വാഹനങ്ങൾ കാണാനാകൂ.
ഇതേ സ്ഥിതിയാണ് പാലം കടന്നു ചെത്തോങ്കര ജംക്ഷനിലേക്കെത്തുന്ന വാഹനങ്ങൾക്കുമുള്ളത്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങളൊഴിവാകുന്നത്.
ഇട്ടിയപ്പാറ, അത്തിക്കയം, മന്ദമരുതി എന്നീ 3 റോഡുകൾ സന്ധിക്കുന്ന ജംക്ഷനാണു ചെത്തോങ്കര. പാലം കടന്നു വാഹനങ്ങൾ ജംക്ഷനിലെത്തുമ്പോഴാകും പലപ്പോഴും എതിരെയെത്തുന്ന വാഹനം അത്തിക്കയം റോഡിലേക്കു കടക്കുന്നത്.
മുഖാമുഖം എത്തുന്ന വാഹനങ്ങൾ വെട്ടിച്ചു മാറ്റിയാണു രക്ഷപ്പെടുന്നത്.റോഡ് സുരക്ഷാ അതോറിറ്റി അപകട മേഖലയെന്നു കണ്ടെത്തിയ സ്ഥലമാണിത്.
ഇതേ തുടർന്ന് 3 ഭാഗങ്ങളിലും മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്സ് സ്ഥാപിച്ചിരുന്നു. കൂടാതെ മധ്യത്തിൽ അപകട
മുന്നറിയിപ്പു നൽകുന്ന മഞ്ഞ വരകളുമിട്ടിരുന്നു. എന്നിട്ടും അപകടങ്ങൾ കുറഞ്ഞിരുന്നില്ല.
പാലത്തിന്റെ ഇരുവശങ്ങളിലും ഡിവൈഡറുകളും സ്തൂപികകളും സ്ഥാപിച്ചാണ് പൊലീസ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നത്.
വാഹനങ്ങളിടിച്ച് അവ തുടരെ നശിക്കുകയാണ്. വലിയപറമ്പിൽപടിയിൽ നിന്ന് ചെത്തോങ്കര പാലത്തിലേക്കു കടക്കുന്നതിനു മുൻപു സ്ഥാപിച്ചിരുന്ന സ്തൂപികകളെല്ലാം ഇപ്പോൾ നശിച്ചു.
ഇതുമൂലം അപകട സാധ്യത കൂടുതലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]