സീതത്തോട് ∙ വേനൽ കനക്കുന്നതോടെ മണിയാർ ജലസേചന പദ്ധതിയിലെ ജല വിതരണം കാര്യക്ഷമമാക്കി ജലസേചന വകുപ്പ്. കാലവർഷം ആരംഭിക്കും വരെ മണിയാർ ജല സംഭരണിയിലേക്കു ഒഴുകി എത്തുന്ന വെള്ളം തടസ്സപ്പെടരുതെന്ന ആവശ്യവുമായി കർഷകർ.
കഴിഞ്ഞ ഡിസംബർ 29നാണ് സീസണിലെ ജല വിതരണം ആരംഭിക്കുന്നത്.
ദിവസവും 13.5 ക്യുമെക്സ് (സെക്കൻഡിൽ 13,500 ലീറ്റർ) വെള്ളമാണ് തുറന്നു വിടുന്നത്. വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി മൂന്നു ഷിഫ്റ്റുകളിലായി രണ്ടു ജീവനക്കാർ മണിയാർ അണക്കെട്ടിലെ കൺട്രോൾ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ട്.
നിലവിൽ കനാലിന്റെ 90 ശതമാനവും നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. മണിയാർ അണക്കെട്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ 33.5 ശതമാനമാണു ജലനിരപ്പ്.
34 മീറ്ററിൽ കുറയാതെ വെള്ളം അണക്കെട്ടിൽ സംഭരിച്ചെങ്കിൽ മാത്രമേ കനാലിലൂടെ വെള്ളത്തിന്റെ ഒഴുക്കിനു ശക്തിയുണ്ടാകുകയുള്ളൂ.
കക്കാട് ജല വൈദ്യുത പദ്ധതിയിൽ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് കക്കാട്ടാറ്റിലെ ജലനിരപ്പ് താഴ്ന്നത് വിതരണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെ തുടർന്നു മന്ത്രിമാരുടെ പ്രത്യേക യോഗം കൂടിയ തീരുമാനിച്ചതനുസരിച്ച് മൂഴിയാർ അണക്കെട്ട് വഴി വെള്ളം തുറന്ന് വിട്ടാണ് പ്രതിസന്ധിക്കു താൽക്കാലികമായി പരിഹരിച്ചത്.
മണിയാർ അണക്കെട്ടിൽ സംഭരിക്കുന്ന െവള്ളം ഉപയോഗിച്ചാണ് ജല വിതരണം നടക്കുന്നത്.
ശബരിഗിരി, കക്കാട് ജല വൈദ്യുത പദ്ധതികളിൽ നിന്നും വൈദ്യുതോൽപാദത്തിനു ശേഷം പുറം തള്ളുന്ന വെള്ളം കക്കാട്ടാറിലൂടെയാണ് മണിയാർ അണക്കെട്ടിൽ എത്തുന്നത്. മണിയാറിൽ നിന്നു 20 കിലോമീറ്റർ പിന്നിട്ട് എത്തുന്ന വെള്ളം പ്രധാന കനാൽ വഴി വാഴക്കുന്നത്ത് എത്തും.
ഇവിടെ നിന്നും 47 കിലോമീറ്റർ ദൂരം വരുന്ന ഇടതുകര കനാൽ വഴിയും 20 കിലോമീറ്റർ ദൂരത്തിൽ വലതുകര കനാൽ വഴിയും എത്തുന്ന വെള്ളം ആയിരക്കണക്കിനു കർഷകർക്കാണ് പ്രയോജനപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

