പന്തളം ∙ കള്ളനോട്ട് കേസിൽ പ്രതിയാക്കി റിമാൻഡ് ചെയ്യുകയും അകാരണമായി ജയിലിലടയ്ക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി വ്യാപാരി. പന്തളം ജംക്ഷനിൽ 50 വർഷത്തിലധികമായി വ്യാപാരം നടത്തിവരുന്ന മങ്ങാരം നെടിയമണ്ണിൽ സൈനുദ്ദീൻ റാവുത്തറാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
നോട്ടുകൾ യഥാർഥമാണെന്ന് തെളിയിക്കപ്പെട്ടപ്പോൾ 2020ൽ പത്തനംതിട്ട ജില്ലാ കോടതി കുറ്റം നിലനിൽക്കില്ലെന്നു വിധിച്ചിരുന്നു.
അന്ന് പന്തളം എസ്ഐയായിരുന്ന എസ്.സനൂജിനെതിരെ മുഖ്യമന്ത്രി, ഡിജിപി, കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
2016ൽ പിടിച്ചെടുത്ത ഫോൺ ഇനിയും തിരികെ നൽകിയിട്ടില്ല. മാനസിക സംഘർഷത്തിനു 20 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സൈനുദ്ദീൻ പറയുന്നു.
സനൂജിന് കൊല്ലത്ത് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സിഐയായി പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. കേസിനെക്കുറിച്ച് സൈനുദ്ദീൻ പറയുന്നു; 2016 നവംബർ 17ന് തന്റെ ഉടമസ്ഥതയിലുള്ള ടാക്സി കാർ, വീടിനുസമീപം താമസിക്കുന്ന ബന്ധു മങ്ങാരം നെല്ലുംപറമ്പിൽ തെക്കേതിൽ രാജനു തിരുവനന്തപുരം എയർപോർട്ടിൽ പോകാനായി കൊടുത്തിരുന്നു. വിദേശത്തുനിന്നു വരുന്ന രാജന്റെ ഭാര്യയുടെ സഹോദരി പഴകുളം സ്വദേശിനി ഷീബയെ കൂട്ടിക്കൊണ്ടുവരാനാണ് കാർ പോയത്.
കൂലിയായി രാജൻ 1,500 രൂപ നൽകി.
അടുത്തദിവസം ഈ പണവുമായി കെഎസ്ഇബി ഓഫിസിൽ പോയപ്പോൾ കള്ളനോട്ടാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ നിരസിച്ചു. വിവരമറിയിച്ച് രാജനെ കാത്തുനിൽക്കുന്നതിനിടെ പന്തളം എസ്ഐ എസ്.സനൂജിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എസ്ഐ രാജനെ വിളിച്ചെങ്കിലും എത്തിയില്ല. തനിക്കെതിരെ കേസെടുത്തു, ഫോൺ വാങ്ങിവച്ചു, വീട്ടിലെത്തി പരിശോധനയും നടത്തി.
അടുത്തദിവസം രാജൻ സ്റ്റേഷനിലെത്തി, ഷീബ തന്നതാണ് പണമെന്നു പറഞ്ഞു.
പിന്നീട് പുറത്തുപോയ എസ്ഐ 2 മണിക്കൂർ കഴിഞ്ഞു മടങ്ങിയെത്തി, ഷീബ അടുത്തദിവസം എത്തുമെന്നു പറഞ്ഞു. ശേഷം തന്നെയും രാജനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുത്തു റിമാൻഡ് ചെയ്തു.
ഷീബയെ മൂന്നാം പ്രതിയാക്കിയെങ്കിലും മൂന്നാം ദിവസം പുലർച്ചെ അവർ വിദേശത്തേക്ക് പോയി. എസ്ഐ അവരെ വഴിവിട്ടു സഹായിച്ചതായി സംശയിക്കുന്നു.
32 ദിവസമാണ് താൻ ജയിലിൽ കിടക്കേണ്ടിവന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]