എണ്ണൂറാംവയൽ ∙ മായാവിയെയാണോ ലുട്ടാപ്പിയെയാണോ ഇഷ്ടം? എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്തിന്റെ ചോദ്യം. ‘മായാവിയെ’ എന്ന് എണ്ണൂറാംവയൽ സിഎംഎസ് എൽപിഎസിലെ വിദ്യാർഥികൾ തെല്ലിട
ആലോചിക്കാതെ പറഞ്ഞു. മായാവിയും മാന്ത്രികവടിയും ലുട്ടാപ്പിയും കുന്തവും കുട്ടൂസനുമെല്ലാം മനസ്സിലേക്കു വീണ്ടുമെത്തി.
‘മായാവി നല്ലതാണ്. നല്ല കാര്യങ്ങൾ ചെയ്യും.
ലുട്ടാപ്പി ചീത്തയാണ്, തീ ഒക്കെ ഊതും’ ഇഷ്ടാനിഷ്ടങ്ങൾക്കുള്ള കാരണവും കുഞ്ഞുങ്ങൾതന്നെ പറഞ്ഞു. ‘നല്ലതും ചീത്തയും തിരിച്ചറിയുക എന്നതാണു പ്രധാനം.
ലുട്ടാപ്പിയും സുഹൃത്തുക്കളും ആളുകളെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ മായാവിയും കൂട്ടുകാരും ആളുകളെ രക്ഷിക്കാനും സഹായിക്കാനുമാണു ശ്രമിക്കുന്നത്. മായാവിയുടെ മാന്ത്രികവടി കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും’? ‘നല്ല കാര്യങ്ങൾ ചെയ്ത് ആളുകളെ സഹായിക്കും’– കുട്ടികളുടെ മറുപടി.
കഴിഞ്ഞവർഷം കോഴിക്കോട്ടു നടത്തിയ ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ തുടർച്ചയായി മലയാള മനോരമ സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ കൂട്ടായ്മയായ ഹോർത്തൂസ് വായന പരിപാടിക്കിടെ ശ്രീജിത് മൂത്തേടത്തും വിദ്യാർഥികളും തമ്മിൽ നടന്ന സംവാദത്തിലെ പ്രസക്ത ഭാഗങ്ങളാണിത്.
‘കുട്ടികളുടെ വായന– അന്നും ഇന്നും’ എന്നതായിരുന്നു വിഷയം. കാട്ടിലെ മാലാഖയുടെ കഥ പറയുന്നതിനിടെ കുട്ടികളോടുള്ള ശ്രീജിത്തിന്റെ അടുത്ത ചോദ്യം.
‘കാട്ടിലെ മാലാഖയ്ക്കൊപ്പം നിങ്ങളും യാത്രചെയ്യുന്നുണ്ട് എന്നു കരുതുക. എന്തൊക്കെ കാഴ്ചകളാണു കാണുക’? ‘ആന, പുലി, കുതിര, മരങ്ങൾ, മല, സിംഹം….’ കുട്ടികൾ തുരുതുരാ ഉത്തരം നൽകിക്കൊണ്ടിരുന്നു.
‘ഇനി മാലാഖയ്ക്കൊപ്പമുള്ള യാത്രയ്ക്കിടെ കാണുന്ന കാഴ്ചയൊക്കെ കൂട്ടിയിണക്കി ഒരുകഥ പോലെ പറയാമോ? ഒരാഴ്ച സമയം തരാം.
അടുത്ത ചൊവ്വാഴ്ചയ്ക്കകം ഏറ്റവും നല്ല കഥ ക്ലാസ് ടീച്ചർക്കു നൽകുന്ന രണ്ടുപേർക്ക് എന്റെ വക സമ്മനമുണ്ട്’– ഓഫർ പ്രഖ്യാപിച്ചതിനു പിന്നാലെ ശ്രീജിത് സമ്മാനങ്ങൾ ക്ലാസ് ടീച്ചർക്കു കൈമാറി. ‘സമ്മതിച്ചൂ..’ – ചാലഞ്ചിനു കുട്ടികളും കൈകൊടുത്തു.
സംവാദത്തിനു ശേഷം മുപ്പതുകുട്ടികളുടെ ചോദ്യത്തിനും ഉത്തരം നൽകിയാണു ശ്രീജിത് വേദിവിട്ടത്. മലയാള മനോരമ പത്തനംതിട്ട
യൂണിറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സാബു പുല്ലാട്ട്, മദർ പിടിഎ പ്രസിഡന്റ് ഷൈനി ജോർജ് എന്നിവർ പ്രസംഗിച്ചു.
ചോദ്യങ്ങൾ, ഉത്തരങ്ങൾ പുസ്തകങ്ങൾ എഴുതാം എന്നു തീരുമാനിക്കാനുള്ള കാരണം?
നന്മ, സ്നേഹം, സഹായം എന്നിവ ചെയ്യാനുള്ള തോന്നൽ.
സഹജീവികളോടുള്ള കരുതൽ. ഇതാണ് എഴുത്തിലേക്ക് എത്തിച്ചത്.
2 നോവലുകൾ എഴുത്തിത്തീർക്കാൻ എത്ര സമയമെടുത്തു?
അങ്ങനെ ചോദിച്ചാൽ (ചിരിച്ചുകൊണ്ട്) കൃത്യമായി പറയാനാകില്ല. എന്നാലും ഏകദേശം 2 മാസമൊക്കെ എടുത്തുകാണും.
നോവലുകൾക്കൊപ്പമുള്ള ചിത്രങ്ങളൊക്കെ സർ തന്നെയാണോ വരച്ചത്?
എന്റെ നോവലിലെ പല ചിത്രങ്ങളും ഞാൻതന്നെ വരച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]