ആറന്മുള∙ മാലക്കര – നാൽക്കാലിക്കൽ റോഡ് തകർന്നു, യാത്രക്കാർ ദുരിതത്തിൽ. ചെങ്ങന്നൂർ ആറന്മുള റോഡിൽ മാലക്കര ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിനു സമീപം ആൽത്തറ മുക്കിൽ നിന്ന് ആരംഭിച്ച് ആറന്മുള കോട്ടയ്ക്കകം, എരുമക്കാട് വഴി നാൽക്കാലിക്കൽ അവസാനിക്കുന്ന റോഡാണു പൂർണമായി തകർന്നു കിടക്കുന്നത്. മണക്കുപ്പി ഭാഗം, കോട്ടയ്ക്കകം തെക്കേ ജംക്ഷനു താഴെ ഭാഗം,, മണക്കുപ്പി മാർക്കറ്റ് പടി, എരുമക്കാട്, മാർത്തോമ്മാസഭ പകൽവീട് ഭാഗം, കൊച്ചീലേത്തുപടി, പൂയംകുട്ടിപ്പടി, ആറന്മുള സർവീസ് സഹകരണബാങ്ക് ഭാഗം എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്നു കുണ്ടും കുഴിയുമായി കിടക്കുന്നു.
പല ഭാഗത്തും ടാറിങ് കാണാനില്ലാത്ത സ്ഥിതിയാണ്.
മെറ്റൽ ഇളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞു യാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഒട്ടേറെ നടക്കുന്നതായാണു പ്രദേശവാസികൾ പറയുന്നത്. വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ തെറിച്ചു കാൽനട യാത്രക്കാർക്കും പരുക്കേൽക്കാറുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണി ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമാണു നാട്ടുകാർ ഉയർത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]