റാന്നി ∙ ദൈവ സ്നേഹത്തിൽ കുഞ്ഞുങ്ങൾ വളർന്നു വരണമെന്ന് ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത.
മാർത്തോമ്മാ സഭ റാന്നി – നിലയ്ക്കൽ ഭദ്രാസന കൺവൻഷന്റെ ഭാഗമായി ഭദ്രാസന സൺഡേ സ്കൂൾ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്നേഹ സന്ദേശ സംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര – പുനലൂർ ഭദ്രാസനം യൂത്ത് ചാപ്ലെയിൻ അനിൽ കെ. സാമിന്റെ നേതൃത്വത്തിലുള്ള ടീം ക്ലാസുകൾക്കും ഗാന പരിശീലനത്തിനും നേതൃത്വം നൽകി.
ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, ഭദ്രാസന സൺഡേ സ്കൂൾ വൈസ് പ്രസിഡന്റ് റവ.
ഷാനു വി. ഏബ്രഹാം, സെക്രട്ടറി വർഗീസ് പൂവൻപാറ, ട്രഷറർ ബിനു കെ.
സാം, റവ. ജോൺസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.
സംഗമത്തിന് മുന്നോടിയായി റാന്നി എസ്സി യുപി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കൺവൻഷൻ നഗറിലേക്ക് കുട്ടികളുടെ റാലി നടത്തി.
ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ഭദ്രാസനത്തിലെ 140 സൺഡേ സ്കൂളുകളിൽ നിന്നുമുള്ള കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു. സൺഡേ സ്കൂൾ ഭാരവാഹികളായ ബാബു ചാരകുന്നേൽ, രാജൻ മാത്യു, ഫ്രെഡി ഉമ്മൻ, ജോൺ വി.
ജോർജ്, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, മാത്യൂസ് പി. തോമസ്, പ്രിൻസ് ഫിലിപ്പ്, ഏബ്രഹാം ശമുവേൽ,ജോസ് മാത്യു, മാത്യു പി.
വർഗീസ് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

