കൊടുമൺ ∙ ചക്കാലമുക്ക്–മണിമലമുക്ക്–വയണകുന്ന് റോഡിലെ കുളത്തിനാൽ പാലം അപകടത്തിലായിട്ടും അറ്റകുറ്റപ്പണികൾ പോലും നടത്താൻ അധികൃതർ തയാറാകാത്തതിൽ പ്രദേശവാസികളിൽ പ്രതിഷേധം ശക്തം. വർഷങ്ങളായി പാലം അപകടത്തിലാണ്.
ഏതാനും മാസങ്ങൾക്ക് മുൻപ് പാലത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി പാലത്തിന്റെ അരികിലായി അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് പൊതുമരാമത്തു അധികൃതർ പോയതാണ്. പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
രാവിലെയും വൈകുന്നേരവും സ്കൂൾ ബസുകൾ ഉൾപ്പെടെ പോകുന്ന വഴിയാണിത്.
കൂടാതെ പ്ലാന്റേഷൻ മേഖലയിലേക്ക് വലിയ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
ഏതു സമയത്തും പാലം താഴെ വീഴുന്ന അവസ്ഥയാണ്. പാലത്തിന്റെ അടിയിലെ കോൺക്രീറ്റ് പൂർണമായും ഇളകി.
കൈവരികൾ എല്ലാം തകർന്നു. എന്നിട്ടും അധികൃതർക്ക് അനക്കമില്ല.
ഇനിയും പാലം വീണ് അപകടം ഉണ്ടായെങ്കിൽ മാത്രമേ അധികൃതർ തിരിഞ്ഞു നോക്കുവെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തി.
പ്രളയ സമയത്ത് തോട്ടിലെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പാലം അപകടത്തിലായി. പിന്നീട് അറ്റകുറ്റപ്പണികൾ ഒന്നും നടത്താതെ വന്നതോടെ പാലത്തിലൂടെയുള്ള യാത്ര ബുദ്ധിമുട്ടിലായി.
രാത്രി അപരിചിതർ ഇവിടെ എത്തിയാൽ അപകടം ഉറപ്പാണ്. ആവശ്യത്തിന് വെളിച്ചം പോലും ഇവിടെയില്ല.
പാലം പുനർ നിർമിച്ച് അപകടം ഒഴിവാക്കാനുള്ള നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

