ശബരിമല∙ ശബരിമലയിലേക്കുള്ള പ്രധാന പാതയിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടായ 8 ഹോട്സ്പോട്ടുകൾ ഉണ്ട്. മണ്ണാറക്കുളഞ്ഞി– പമ്പ പാതയിൽ 3, എരുമേലി– പമ്പ പാതയിൽ 5 ഹോട്സ്പോട്ടുകളാണ് ഉള്ളത്.
ളാഹ വിളക്കുവഞ്ചി
ഏറ്റവും കൂടുതൽ അപകടം ഉണ്ടായ കൊടുംവളവാണിത്.
കുത്തനെയുള്ള ഇറക്കവും വളവുമാണ്. തൊട്ടടുത്തുവന്ന ശേഷമേ വളവ് തിരിച്ചറിയാൻ കഴിയു.നല്ല വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്നു വെട്ടിച്ചു തിരിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
കെഎസ്ആർടിസി ബസുകൾ നിരന്തരമായി അപകടത്തിൽപ്പട്ടതോടെ വളവിൽ റോഡിനെ വേർതിരിച്ചു പ്ലാസ്റ്റിക് കുറ്റികൾ (ഫ്ലക്സിബിൾ ട്രാഫിക് കോണുകൾ) സ്ഥാപിച്ചത് മിക്കതും വണ്ടി ഇടിച്ചു നശിച്ചിരുന്നു.
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടത്തി ഇവ മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകി. എൻഎച്ച് 183എയുടെ ഭാഗമായതിനാൽ ദേശീയപാത വിഭാഗം പുതിയത് സ്ഥാപിച്ചു. കഴിഞ്ഞ വർഷം ഇവിടെ കരാറുകാരനു പണം നൽകാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.
ളാഹ വളവ്
കുത്തനെയുള്ള ഇറക്കവും കൊടും വളവുമാണിത്. അടുത്ത് എത്തുമ്പോഴാണ് വളവ് കാണുന്നത്.
പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയാണു പതിവ്. ഇതിനു പരിഹാരമായി ഇടി താങ്ങി സ്ഥാപിച്ചിട്ടുണ്ട്.
പമ്പയിൽ നിന്നു തിരിച്ചു വരുന്ന വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ ഡ്രൈവർമാർ പെട്ടെന്നു ജാഗരൂകരാകാൻ രണ്ട് സ്ഥലത്തായി ചെറിയ ചാട്ടം അനുഭവപ്പെടുത്തുന്ന റംപിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ബ്ലിങ്കറിങ് ലൈറ്റും ഉണ്ട്.
കമ്പകത്തുംവളവ്
തീർഥാടക വാഹനങ്ങൾ മറിഞ്ഞ് അപകട
മരണങ്ങൾ ഏറെ ഉണ്ടായിട്ടുള്ള വളവാണിത്. വനത്തിലെ മൂടൽമഞ്ഞു കാരണം രാത്രി മിക്കപ്പോഴും വളവ് തിരിച്ചറിയാൻ കഴിയാതെയാണ് അപകടം ഉണ്ടാകുന്നത്. വളവിൽ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്.
ഇതിനു പുറമേ 200 മീറ്റർ നീളത്തിൽ ഇടിതാങ്ങിയും സ്ഥാപിച്ചിട്ടുണ്ട്. ബ്ലിങ്കറിങ് ലൈറ്റും ഉണ്ട്.
എരുമേലി– പമ്പ പാത കണമല അട്ടിവളവ്
എല്ലാ തീർഥാടന കാലത്തും അപകട
മരണങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് കണമല അട്ടിവളവ്. കുത്തനെയുള്ള ഇറക്കവും വളവും റോഡിന്റെ ഒരുവശം വലിയ കൊക്കയുമാണ് ഇവിടെ അപകടം വരുത്തിവെയ്ക്കുന്നത്.
22 ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. കുത്തനെയുള്ള ഇറക്കത്തിൽ വേഗം നിയന്ത്രിക്കാൻ കഴിയാത്ത വാഹനങ്ങൾ ഇടിതാങ്ങിയും തകർത്ത് കൊക്കയിലേക്കു മാറിഞ്ഞാണ് അപകടം കൂടുതലും. റോഡിന്റെ അപാകത പരിഹരിക്കണമെന്നു നാറ്റ്പാക്, പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവർ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതുവരെ കാതലായ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഇലവുങ്കലിനും നാറാണംതോടിനും മധ്യേ
അപകടം ഉണ്ടാക്കുന്ന 4 കൊടുംവളവുകൾ ഉണ്ട്. മാസപൂജ സമയത്തും ഇവിടെ വാഹനം മറിഞ്ഞ് അപകട
മരണം ഉണ്ടായി. വനമധ്യത്തിലെ അപകട
മേഖലയിൽ റോഡ് വീതികൂട്ടി നിർമിക്കാൻ കഴിഞ്ഞിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

