കൊടുമൺ ∙ അട്ടപ്പാടി കക്കുപ്പടി ഊരിനും സ്വർണത്തിളക്കമേകി അഭിജിത്തിന്റെ വിജയം. 800 മീറ്റർ ഓട്ടത്തിലാണ്, വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയായ അഭിജിത് ഒന്നാമതെത്തിയത്.
സ്കൂളിലെ കായിക അധ്യാപകനായ ആൽബർട്ട് അലോഷ്യസാണ് അഭിജിത്തിലെ പ്രതിഭയെ കണ്ടെത്തുന്നത്. പരിശീലകനായ റിജിനും പിന്തുണയേകി.
9ാം ക്ലാസ് മുതലാണ് വടശേരിക്കരയിൽ എത്തിയത്. അട്ടപ്പാടിയിലെ ഊരിൽ സന്ദർശനം നടത്തിയ പ്രൊമോട്ടർമാരാണ് അഭിജിത്തിനെ ഈ സ്കൂളിലേക്ക് എത്തിക്കാൻ കാരണമായത്.
പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള സ്കൂളിൽ 196 വിദ്യാർഥികളാണുള്ളത്.അഭിജിത്തിന്റെ അച്ഛൻ അജയകുമാർ കൂലിപ്പണിക്കാരനാണ്.മാതാവ് സിന്ധു. അഭിജിത്ത് റിലേ മത്സരത്തിലും സ്വർണം നേടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]