ശുദ്ധജലവിതരണം തടസ്സപ്പെടും:
തിരുവല്ല ∙ ജല അതോറിറ്റിയുടെ കല്ലിശ്ശേരി ജലശുദ്ധീകരണ ശാലയിലെ സംഭരണിയുടെ ശുചീകരണം നടക്കുന്നതിനാൽ ഇന്നും നാളെയും തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും കുറ്റൂർ, കുറിച്ചി, തിരുവൻവണ്ടൂർ, പെരിങ്ങര പഞ്ചായത്തുകളിലും ശുദ്ധജലവിതരണം തടസ്സപ്പെടും.
ഗവ. ഐടിഐ ഇൻസ്ട്രക്ടർ
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രിഷ്യൻ) ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ വിഭാഗക്കാരെ നിയമിക്കുന്നു.
ഇവരുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും കമ്യൂണിറ്റി സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പുകളുമായി 24ന് 10ന് ഐടിഐയിൽ അഭിമുഖത്തിന് ഹാജരാകണം.
0468 2258710.
ചാംപ്യൻഷിപ് 17ന്
മല്ലപ്പള്ളി ∙ പത്തനംതിട്ട ജില്ലാ സെപക് താക്രോ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ സെപക് താക്രോ ചാംപ്യൻഷിപ് 17ന് 10ന് കോഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്കൂളിൽ നടക്കും.
ഫോൺ: 8600690160.
ബിഎഡ് സീറ്റ് ഒഴിവ്
അടൂർ ∙ കേരള സർവകലാശാലയുടെ കീഴിലുള്ള അടൂർ എച്ച്എച്ച് മാർത്തോമ്മാ മാത്യൂസ് II ട്രെയിനിങ് കോളജിലെ ബിഎഡ് സീറ്റുകൾ ഒഴിവുണ്ട്. ഇംഗ്ലീഷ്, കണക്ക്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങൾക്കാണ് സീറ്റ് ഒഴിവുള്ളത്.
അപേക്ഷ നൽകാത്തവർക്കും പുതുതായി അപേക്ഷ നൽകി പ്രവേശനം നേടാവുന്നതാണ്. ബിഎ/ ബിഎസ്സി വിഷയങ്ങൾക്ക് 50% എംഎ/ എംകോം വിഷയങ്ങൾക്ക് 50 ശതമാനവും മാർക്കുള്ളവർക്ക് പ്രവേശനം ലഭിക്കും.
6238427383,8281327737.
അധ്യാപക ഒഴിവ്
കടമ്മനിട്ട ∙ ഗവ.എച്ച്എസ്എസിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ (കൊമേഴ്സ് വിഭാഗം) സീനിയർ അധ്യാപക ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ ഒക്ടോബർ 10ന് സ്കൂളിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ∙ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപക (ജൂനിയർ) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഇന്ന് 9.30ന് സ്കൂൾ ഓഫിസിൽ എത്തണം. 9447472690
താൽക്കാലിക അധ്യാപക ഒഴിവ്
വല്ലന∙ ടികെഎംആർഎം വൊക്കേഷനൽ എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
9946724189.
ലാബ് ടെക്നിഷ്യൻ നിയമനം
പത്തനംതിട്ട ∙ നിലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്നിഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
റാന്നി പെരുനാട് പഞ്ചായത്തിലുളളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 29ന് 2ന് മുൻപ് നിലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം.
യോഗ്യത: സർക്കാർ അംഗീകൃത ബിഎസ്സിഎംഎൽടി /ഡിഎംഎൽടി, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. 04735 205202
മെഡിക്കൽ ക്യാംപ് 20ന്
ഉതിമൂട് ∙ തോപ്പിൽ മുരുപ്പിൽ ഡോ.
അംബേദ്കർ പട്ടികജാതി നഗർ വെൽഫെയർ അസോസിയേഷൻ 20ന് 9.30ന് എംടി എൽപി സ്കൂളിൽ സൗജന്യ നേത്ര പരിശോധന, തിമിര രോഗ നിർണയം, സൗജന്യ പ്രമേഹം, കൊളസ്ട്രോൾ, രക്ത സമ്മർദ നിർണയം എന്നിവ നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ചാർളി ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]