പത്തനംതിട്ട ∙ സെൻട്രൽ ജംക്ഷനിൽ അപകടാവസ്ഥയിലള്ള പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് പകരം പുതിയത് നിർമിക്കാനുള്ള പദ്ധതി മുന്നോട്ട് നീങ്ങാൻ ആദ്യം വേണ്ടത് വിശദമായ പദ്ധതിരേഖ (ഡിപിആർ).
സെൻട്രൽ സ്ക്വയർ എന്ന പേരിൽ വിഭാവനം ചെയ്ത പദ്ധതിയിൽ ഉൾപ്പെട്ട കെട്ടിടത്തിന്റെ രൂപരേഖ കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്ത് തയാറാക്കിയിരുന്നു.
നിലവിലുള്ളത് 3 നില കെട്ടിടമാണ്. ഇതിൽ താഴത്തെ നിലയിൽ ചില വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയത് പണിയാനുള്ള പദ്ധതി രേഖയ്ക്ക് അനുമതി കഴിഞ്ഞ വർഷം ജനുവരിയിൽ ലഭിച്ചിരുന്നു.
ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ ഒഴിപ്പിക്കുന്ന വിഷയവും അന്ന് കൗൺസിലിൽ ചർച്ചയ്ക്ക് എത്തി. പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും വ്യാപാരികളുമായി കൂടിയാലോചനയ്ക്ക് തയാറാണെന്ന നിലപാടിലായിരുന്നു അന്നത്തെ ഭരണസമിതി.
ഇപ്പോഴത്തെ പുതിയ ഭരണസമിതിയുടെ മുൻപിലാണ് പദ്ധതിയുടെ ഭാവി.
ഡിപിആർ തയാറാക്കുമ്പോൾ നിലവിലെ വ്യാപാരികളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ ഉൾപ്പെടുത്താനാവും. കഴിഞ്ഞ ഭരണ സമിതി ആവിഷ്കരിച്ച പദ്ധതികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നാണ് അധികാരമേറ്റപ്പോൾ ഇപ്പോഴത്തെ നഗരസഭാ ചെയർപഴ്സൻ സിന്ധു അനിൽ വ്യക്തമാക്കിയത്.
4 പതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം അൺഫിറ്റാണെന്നാണ് ഉദ്യോഗസ്ഥരുടെയും വിലയിരുത്തൽ. വലിയ അപകട
ഭീഷണിയും നിലനിൽക്കുന്നു. വിവിധ നിലകളിലെ ഷേഡുകളിലെ സിമന്റ് അടർന്നു കമ്പികൾ തെളിഞ്ഞ നിലയിലാണ്. സെൻട്രൽ സ്ക്വയർ എന്ന പദ്ധതി യാഥാർഥ്യമായാൽ സെൻട്രൽ ജംക്ഷനിലെ ഇപ്പോഴത്തെ തിരക്കിനും പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
നഗരത്തിന്റെ ഭാവി വികസനത്തിന് പദ്ധതി ഗുണം ചെയ്യുമെന്നാണ് നഗരസഭാ മുൻ ചെയർമാൻ ടി. സക്കീർ ഹുസൈന്റെയും അഭിപ്രായം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

