കരിങ്കുറ്റിക്കൽ ∙ കുരങ്ങന്മാർക്കു മുന്നിൽ ജാതിക്കായ്ക്കും രക്ഷയില്ലാതായി. ജാതി മരത്തിൽ കയറിക്കൂടുന്ന കുരങ്ങന്മാർ പൊട്ടു ജാതിക്കായും പറിച്ചു കളയുകയാണ്.
ഇതുമൂലം കർഷകർക്കു വൻ നഷ്ടമാണു നേരിടുന്നത്. മുൻപ് വനാതിർത്തികളിൽ ആയിരുന്നു കുരങ്ങന്മാരുടെ ശല്യം. ഇപ്പോൾ നാട്ടിൻപുറങ്ങളിലും അവ വിഹരിക്കുകയാണ്.
റാന്നി പഞ്ചായത്തിലെ പുതുശേരിമല, കരിങ്കുറ്റിക്കൽ, പാണ്ഡ്യൻപാറ, കിഴക്കേവിള, അങ്ങാടിയിലെ വലിയകാവ്, മണ്ണാരത്തറ, തൃക്കോമല, ഏഴോലി, പഴവങ്ങാടിയിലെ മക്കപ്പുഴ, മന്ദമരുതി, ഇടമുറി എന്നിവിടങ്ങളിൽ കുരങ്ങന്മാരുടെ ശല്യം രൂക്ഷമാണ്.
പുനലൂർ–മൂവാറ്റുപുഴ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ മന്ദമരുതി കയറ്റത്തിൽ കുരങ്ങന്മാർ റോഡിനു കുറുകെ ചാടുന്നതു കാണാം.
തെങ്ങുകളിൽ കയറി മച്ചിങ്ങ വരെ കുരങ്ങന്മാർ തിന്നും. ചക്ക വിളയാൻ സമ്മതിക്കില്ല.
കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ എന്നിവയെല്ലാം ഇരയാക്കും. ജല സംഭരണികളിൽ ഇറങ്ങിയാണ് വെള്ളം കുടിക്കുന്നത്.
അവസരം കിട്ടിയാൽ വീടുകളിലും കയറും. ഇതിനിടെയാണ് വിളവാകാത്ത ജാതിക്കാ കുരങ്ങന്മാർ പറിച്ചു കളയുന്നത്.
കരിങ്കുറ്റിക്കലെ കർഷകനായ സജി കിണറ്റുകരയുടെ ജാതി മരത്തിന്റെ ചുവട്ടിൽ ജാതിക്കാ വൻതോതിൽ പറിച്ചിട്ടിരിക്കുന്നതു കാണാം.
സമീപ പുരയിടങ്ങളിലെല്ലാം ഇതേ കാഴ്ചയുണ്ട്. അവയെ ഓടിക്കാൻ ശ്രമിച്ചാൽ കൂട്ടത്തോടെ ആക്രമണകാരികളാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

