ശബരിമല ∙ മണ്ഡലകാലം തുടങ്ങിയ ശേഷം ഇതുവരെ മലകയറ്റത്തിനിടയിൽ 103 തീർഥാടകർക്കു ഹൃദയാഘാതവും 25 പേർക്ക് ഹൃദയസ്തംഭനവും ഉണ്ടായി. പമ്പ, അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും സമയബന്ധിതമായ ഇടപെടലും വഴി 103 ഹൃദയാഘാത കേസിൽ 81 പേരെയും 25 ഹൃദയസ്തംഭനത്തിൽ 6 പേരെയും രക്ഷിക്കാനായി.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും, വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനവും തീർഥാടകർക്ക് ആശ്വാസമായി. ഹൃദയാഘാത സാധ്യതയുള്ളവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ മരുന്നുകളും ഇവിടെ ലഭ്യമാണ്.
സ ന്നിധാനം, പമ്പ, നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളിലായി ഇതുവരെ ചികിത്സ തേടിയത് 95,385 തീർഥാടകരാണ്.
337 പേർക്കു പ്രഥമ ശുശ്രൂഷ നൽകി വിവിധ ആശുപത്രികളിലേക്കു റഫർ ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂം പമ്പയിൽ പ്രവർത്തിക്കുന്നുണ്ട്.
ഓപ്പറേഷൻ തിയറ്റർ, ഐസിയു, എക്സ്റേ ലാബ് സൗകര്യം എന്നീ സൗകര്യങ്ങളും തീർഥാടർക്കായി ഒരുക്കിയിട്ടുണ്ട്.
നിലയ്ക്കലും ലാബ് സൗകര്യം ഉണ്ട്. 22 എമർജൻസി മെഡിക്കൽ സെന്ററുകളിൽ 17 എണ്ണം പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിലാണ് പ്രവർത്തിക്കുന്നത്.
ഹൃദ്രോഗ ചികിത്സയ്ക്കായി പരിശീലനം ലഭിച്ച മെഡിക്കൽ ഓഫിസർമാർ, സ്റ്റാഫ് നഴ്സുമാർ എന്നിവർക്കൊപ്പം എല്ലാവിധ സാങ്കേതിക സൗകര്യങ്ങളും എല്ലാ കേന്ദ്രങ്ങളിലും ഉണ്ട്. കൂടാതെ പമ്പയിലെ എമർജൻസി കൺട്രോൾ റൂമിൽ അറിയിച്ചാൽ അടിയന്തരമായി ആംബുലൻസ് എത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്നിധാനത്തെ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാർഡിയോളജി യൂണിറ്റ്, വെന്റിലേറ്ററുകൾ, ഓപ്പറേഷൻ തിയറ്റർ, ഐസിയു, എക്സ്റേ ലാബ്, സ്പെഷലിസ്റ്റ് ഡോക്ടർമാർ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

