
നെല്ലിമൂട്ടിൽ പടി ∙ സിഗ്നൽ പോയിന്റുകളിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ അപകടങ്ങൾക്കു കാരണമാകുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ കൊട്ടാരക്കര ഭാഗത്തേക്കു വന്ന കെഎസ്ആർടിസി ബസിനു പിന്നിൽ കാറിടിച്ച് അപകടമുണ്ടായി.
ആർക്കും പരുക്കില്ല. ഇവിടെ അപകടം പതിവാണ്.കൊട്ടാരക്കര ഭാഗത്തേക്കുള്ള സിഗ്നൽ പോയിന്റിനു തെക്കാണ് അപകടം നടന്നത്.
ഇവിടെ സിഗ്നൽ പോയിന്റിനു സമീപമാണ് ബസ് നിർത്തുന്നത്.
കൊട്ടാരക്കര ഭാഗത്തു നിന്ന് അടൂർ ഭാഗത്തേക്കു വരുന്ന ബസുകൾ ഇതിന് നേരെ എതിർ വശത്തായും നിർത്തും. ഇതോടെ മറ്റ് വാഹനങ്ങൾക്ക് സിഗ്നൽ കടന്നു പോകുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നതും വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾക്കും കാരണമാകുന്നു.
ഇത്തരത്തിലുള്ള ഗതാഗത തടസ്സം കാരണം ഓറഞ്ചു നിറം തെളിയുമ്പോഴും വാഹനങ്ങൾ കടന്നു പോകും. ചവറ റോഡിൽ നിന്ന് അടൂർ ഭാഗത്തേക്കു വരുന്ന ബസുകൾ രണ്ടും സിഗ്നൽ പോയിന്റുകൾക്കിടിയിലാണ് നിർത്തുന്നത്.
വീതി കുറഞ്ഞ ഭാഗമായതിനാൽ വാഹനങ്ങൾ അതീവ ശ്രദ്ധയോടെ കടന്നു പോകേണ്ട
ഇടമാണിവിടം. ഇവിടെ യാത്രാ ബസുകൾ നിർത്തുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നു. സിഗ്നൽ കടന്നു പോകാനുള്ള ഊഴം പാഴാക്കുന്ന തരത്തിലാണ് അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ.
ദിവസവും പൊലീസിന്റെ സേവനവുമുണ്ടെങ്കിലും അപകടം പതിവാണ്. വാഹനങ്ങൾ വേഗം കുറച്ചു കടന്നു പോകുന്ന സിഗ്നൽ പോയിന്റിൽ അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിലുള്ള കാത്തിരിപ്പു കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാൻ ഇടം ഉണ്ടെന്നിരിക്കെ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]