
നന്നാക്കിയ റോഡ് വെട്ടിപ്പൊളിച്ചു: ടാറിങ് നടത്താതെ ജലവകുപ്പ് വെട്ടിപ്പൊളിക്കാനല്ലേ അറിയൂ; നന്നാക്കാൻ അറിയില്ലല്ലോ?!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ജലവിതരണ പൈപ്പിന്റെ ചോർച്ച പരിഹരിക്കാൻ പുതിയ റോഡ് വെട്ടിപ്പൊളിച്ച ജലഅതോറിറ്റി പാത പുനർനിർമിക്കാതെ കളം വിട്ടു. കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിലെ റോഡിലാണ് ഈ സ്ഥിതി. ഇതോടെ, ഈ വഴിയുള്ള യാത്രാദുരിതം ഏറി.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ച റോഡാണ്, പൈപ്പ് ലൈനിന്റെ ചോർച്ച പരിഹരിക്കാനായി അതോറിറ്റി പൊളിച്ചത്. നെടുനീളത്തിൽ ടാറിങ് പൊളിച്ച് നീക്കപ്പെട്ടതിനാൽ പാതയിൽ ഒരു ഭാഗം നിറയെ കുഴിഞ്ഞ നിലയിലാണ്. മഴ കൂടിയെത്തിയതോടെ ഈ വഴി സഞ്ചരിക്കാൻ കഴിയാത്ത നിലയാണ്. ഈ ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ മറുവശത്തേക്ക് വെട്ടിച്ച് നീങ്ങുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.
ഒരു മാസത്തോളമായി ഈ സ്ഥിതി തുടരുമ്പോഴും പരിഹാരനടപടികൾക്കുള്ള നീക്കം ജലഅതോറിറ്റിയിൽ നിന്നുമുണ്ടായിട്ടില്ല. കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിലെ മേഖല തിരക്കേറിയ പാത കൂടിയാണ്. റോഡ് പുനർനിർമിക്കണമെന്നു പൊതുമരാമത്ത് വകുപ്പ് നിരന്തരം ജലഅതോറിറ്റി അധികൃതരെ ഓർമപ്പെടുത്തുന്നുണ്ട്. മഴയെ പഴിചാരിയാണ് അതോറിറ്റി ഇപ്പോൾ തലയൂരുന്നത്.
വെട്ടിപ്പൊളിക്കുന്ന റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന നിബന്ധനയോടെയാണ് അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് കൈമാറുന്നത്.
എന്നാൽ, പലപ്പോഴും ഈ നിർദേശം പാലിക്കപ്പെടാൻ ഏറെനാൾ വൈകുന്നു. ഈ അലംഭാവം ജനത്തിന് ദുരിതമാകുന്നു.