പത്തനംതിട്ട∙ കാതോലിക്കേറ്റ് കോളജ് ഫിസിക്സ് വിഭാഗവും ഐഎസ്ആർഒയും ചേർന്നു നടത്തുന്ന സ്പേസ് എക്സിബിഷൻ ആരംഭിച്ചു. ഇന്ത്യയുടെ ആദ്യകാല ഉപഗ്രഹ വിക്ഷേപണങ്ങൾ മുതൽ ചന്ദ്രയാൻ, ഗഗൻയാൻ, ആദിത്യ പോലുള്ള അത്യാധുനിക ദൗത്യങ്ങൾ വരെയുള്ള യാത്രയെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ വിജ്ഞാനപ്രദമായ പ്രദർശനങ്ങൾ എക്സിബിഷനിലുണ്ട്. ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, റോക്കറ്റ് എൻജിനുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ അവസരമുണ്ട്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ വർക്കിങ്, സ്റ്റിൽ മോഡലുകളും കാതോലിക്കേറ്റ് കോളജ് ഫിസിക്സ് വിഭാഗം വിദ്യാർഥികൾ അവതരിപ്പിക്കുന്ന പ്രോജക്ടുകളും എക്സിബിഷന്റെ ഭാഗമാണ്.
ഇന്നു സമാപിക്കും.ഐഎസ്ആർഒ ശാസ്ത്രജ്ഞനും ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ – 1 പ്രൊജക്ട് ഡയറക്ടറുമായ എം.ജെ.ലാൽ ഉദ്ഘാടനം നിർവഹിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഏറെ സഹായിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ആദിത്യ.
എൽ 1, ഗഗൻയാൻ മിഷൻ എന്നിവയെക്കുറിച്ചു വിദ്യാർഥികളുമായി സംവദിച്ചു. കോളജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. ഐ.ധന്യ അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭാ തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ.
ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, എക്സിബിഷൻ കോഓർഡിനേറ്റർ ഡോ.
അച്ചാമ്മ ജോർജ്, ഡോ. എസ്.സജിത് ബാബു, ഡോ.
ജോർജ് വർഗീസ് കൊപ്പാറ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

