എൻസിവിടി കോഴ്സ്; തീയതി നീട്ടി;
പന്തളം ∙ കേന്ദ്ര നൈപുണ്യ വികസന വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എൻസിവിടി നടത്തിവരുന്ന കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. 9446438028.
സമ്മേളനം ഇന്ന്
പന്തളം ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർഥനായോഗം പന്തളം ഡിസ്ട്രിക്ട് സമ്മേളനം ഇന്ന് 3ന് പടനിലം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
അഖില മലങ്കര പ്രാർഥനായോഗം പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘാടനം ചെയ്യും. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോൺ ചാക്കോ അധ്യക്ഷനാകും.
ഫാ.ജോൺ ടി.വർഗീസ് കുളക്കട മുഖ്യപ്രഭാഷണം നടത്തും.
സീറ്റൊഴിവ്
പന്തളം ∙ സർക്കാർ ഐടിഐയിൽ ഇലക്ട്രിഷ്യൻ, പ്ലമർ ട്രേഡുകളിൽ പട്ടിക ജാതി/വർഗ, ജനറൽ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി ഓഫിസുമായി ബന്ധപ്പെടണം. 9446444042.
അധ്യാപക ഒഴിവ്
വെച്ചൂച്ചിറ ∙ വെൺകുറഞ്ഞി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ് എന്നീ വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
ഒക്ടോബർ 6ന് അഭിമുഖം.
പ്രഫഷനൽനാടക മത്സരം
റാന്നി ∙ സാംസ്കാരിക വകുപ്പ്, തിലകൻ സ്മാരക വേദി, റാന്നി ഫാസ് എന്നിവ ചേർന്ന് നടത്തുന്ന 2ാം തിലകൻ സ്മാരക സംസ്ഥാന പ്രഫഷനൽ നാടക മത്സരം റാന്നിയിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം നാളെ വൈകിട്ട് 4ന് അങ്ങാടി പിജെടി ഹാളിൽ നടക്കും.
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ തുടരുന്നു
പത്തനംതിട്ട
∙ ഇന്ത്യയിലും വിദേശത്തും ജോലി സാധ്യതയുള്ള യുജിസി അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ /ഡിഗ്രി /പിജി ഡിപ്ലോമ ആൻഡ് പിജി ഡിഗ്രി കോഴ്സുകൾക്ക് അഡ്മിഷൻ തുടരുന്നു. തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ ബൈപാസിന് സമീപം പ്രവർത്തിക്കുന്ന സിയാസ് കോളജിൽ അഡ്മിഷനുള്ള അഭിമുഖം നടക്കും.പ്ലസ് ടു ജയിച്ച ഏതു ഗ്രൂപ്പുകാർക്കും പഠിക്കാവുന്ന ഡയാലിസിസ്, റേഡിയോളജി ആൻഡ് മെഡിക്കൽ ഇമേജിങ്, മെഡിക്കൽ ലാബ് ടെക്നോളജി, ഓപ്പറേഷൻ തിയറ്റർ ടെക്നോളജി കോഴ്സുകളിലേക്കാണ് ഒഴിവുകൾ.പ്ലസ് ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പ്രത്യേക സ്കോളർഷിപ്പോടു കൂടിയും പഠിക്കാം.
മാതാപിതാക്കളോടൊപ്പം കോളജിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കണം. 9061985000 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]