തീയാടിക്കൽ ∙ ജംക്ഷനിൽ സിഗ്നൽ ലൈറ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇനിയും നടപ്പിലായിട്ടില്ല, അപകടങ്ങൾ തലനാരിഴയ്ക്കു വഴിമാറുന്നതായി നാട്ടുകാർ. ഇടതടവില്ലാതെ വാഹനസഞ്ചാരം , നാലു വശങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമ സ്ഥലവും ഇറക്കവും വളവുമായ തീയാടിക്കൽ കവലയിലാണ് അപകടം പതിയിരിക്കുന്നത്.
തിരുവല്ല – റാന്നി, പൂവനക്കടവ് – ചെറുകോൽപുഴ എന്നീ പ്രധാന റോഡുകൾ സന്ധിക്കുന്ന പ്രധാന കവലയാണിത്. ഗതാഗതം വഴിതിരിച്ചു വിടുന്നതിന് ആകെയുള്ളതു പാത മധ്യത്തിൽ കോൺക്രീറ്റിൽ ഉറപ്പിച്ചിരിക്കുന്ന ചെറുപൊക്കവിളക്കാണ്.
മിക്കപ്പോഴും വാഹനങ്ങളിടിച്ച് ഈ തൂണിനു തകരാർ സംഭവിക്കാറുമുണ്ട്.
തോന്നിയപോലെയാണ് ഇവിടെ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ഇതു മിക്കപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വാഹനങ്ങൾ നേർക്കുനേർ കാണാൻ കഴിയുന്നതു നാൽക്കവലയിലെത്തുമ്പോഴാണെന്നതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്.
ബസുകളുടെ സ്റ്റോപ്പുകൾ പുനർനിർണയിക്കണമെന്നും സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നുമാണു യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]