കോന്നി ∙ കോന്നി താഴം വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടും പ്രവർത്തനം വാടകക്കെട്ടിടത്തിൽ. ആഞ്ഞിലികുന്നിലാണു പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിച്ചത്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കെട്ടിടം പണി ആരംഭിച്ചതോടെ വില്ലേജ് ഓഫിസിന്റെ പ്രവർത്തനം ചാങ്കൂർമുക്കിലെ വാടകക്കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു.
മൂന്നു വർഷത്തിലധികമായി അവിടെയാണ് ഓഫിസിന്റെ പ്രവർത്തനം.
പുതിയ കെട്ടിടം നിർമാണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞെങ്കിലും ഇനിയും തുറന്നു കൊടുത്തിട്ടില്ല. എല്ലാ പണികളും കഴിഞ്ഞു വൈദ്യുതിയും ലഭ്യമായിട്ടുണ്ട്. മാസങ്ങളായി പൂട്ടിയിട്ട
നിലയിൽ ഉപയോഗിക്കാതെ കിടക്കുന്നതിനാൽ കെട്ടിടം നശിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ചു പലതവണ താലൂക്ക് വികസന സമിതിയിലും പരാതി ഉണ്ടായിട്ടുണ്ട്.
എന്നാൽ, ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ തുടർ നടപടി ഉണ്ടായിട്ടില്ല. പുതിയ ഓഫിസ് കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]