
തമ്പടിച്ച് തെരുവുനായ്ക്കൾ: നെഞ്ചിടിച്ച് നാട്ടുകാർ; മല്ലപ്പള്ളിയിൽ കഴിഞ്ഞ മാസം ആക്രമിക്കപ്പെട്ടത് മൂന്നുപേർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മല്ലപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലും താലൂക്ക് ആശുപത്രി പരിസരത്തും തമ്പടിക്കുന്ന തെരുവുനായ്ക്കൾ പൊതുജനങ്ങളെ ഭീതിയിലാക്കുന്നു.മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ വരാന്തയിലാണു തെരുവുനായ്ക്കൾ വിശ്രമകേന്ദ്രമാക്കുന്നത്. പ്രവേശനകവാടത്തിലും പലപ്പോഴും കാണാൻ കഴിയും. വിവിധ ഓഫിസുകളിൽ ആവശ്യങ്ങൾക്കായി ഭീതിയോടെ എത്തേണ്ട സ്ഥിതിയാണ്. താലൂക്ക് ആശുപത്രിയുടെ പരിസരത്തും തെരുവുനായ്ക്കൾ വിഹരിക്കുന്നുണ്ട്. മല്ലപ്പള്ളി ടൗണിലും ശല്യമേറെയാണ്.കഴിഞ്ഞമാസം ടൗണിലും സമീപത്തും ആറുവയസുകാരൻ ഉൾപ്പെടെ 3 പേർക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യമേറുന്നതു കാൽനടയാത്രക്കാരെയും വിദ്യാർഥികളെയും ഭീതിയിലാക്കും.