
പത്തനംതിട്ട ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരിശീലനം 21 ന്: പത്തനംതിട്ട ∙ രാജ്യാന്തര യോഗ ദിനമായ 21 ന് ഭാരതീയ വിചാരകേന്ദ്രം ‘യോഗാശാസ്ത്രം: അറിവും അനുഭവവും’ എന്ന ബൗദ്ധിക -പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്വാഗതസംഘം രൂപീകരിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847255015, 9744785024 എന്നീ നമ്പറിൽ ബന്ധപ്പെടണം.
അഭിമുഖം 30ന്
കവിയൂർ ∙ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ മലയാളം, കണക്ക്, കെമിസ്ട്രി വിഷയങ്ങളിൽ എച്ച്എസ്എസ്ടി താൽക്കാലിക ഒഴിവിലേക്ക് 16നു നടത്താനിരുന്ന അഭിമുഖം 30ലേക്ക് മാറ്റി. യോഗ്യതയുള്ളവർ അന്നു രണ്ടിന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തണം. ഫോൺ: 94972 22102.
അധ്യാപക ഒഴിവ്
കുന്നന്താനം ∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി (ഇംഗ്ലിഷ്), എച്ച്എസ്എസ്ടി (ജൂനിയർ–കംപ്യൂട്ടർ സയൻസ്), എച്ച്എസ്എസ്ടി (ജൂനിയർ–മലയാളം), എച്ച്എസ്എസ്ടി (ജൂനിയർ–ഇക്കണോമിക്സ്) തസ്തികകളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 1ന് 10ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പ്രമാടം ∙ നേതാജി എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി തിങ്കൾ 10.30ന് സ്കൂളിൽ അഭിമുഖത്തിൽ പങ്കെടുക്കണം.
കടമ്മനിട്ട ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്), യുപിഎസ്ടി തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 16ന് 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ചിറ്റാർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 17നു 10നു ഓഫിസിൽ നടക്കും.ഫോൺ: 9745149180, 9744242308.
കലഞ്ഞൂർ ∙ ഇടത്തറ മുഹമ്മദൻ ഗവ. എച്ച്എസ്എസിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് 11ന്.
കോന്നി ∙ ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, നാച്വറൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് 10ന്.
പത്തനംതിട്ട ∙ പ്രകാശധാര സ്കൂളിലേക്ക് സ്പെഷൻ എജ്യുക്കേറ്റർ (ബിഎഡ്), ഡ്രൈവർ, ആയ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ബയോഡേറ്റ അയയ്ക്കേണ്ട വിലാസം: [email protected]. 9495204410
അഭിമുഖം 17ന്
കോട്ടാങ്ങൽ∙ ഗവ. എൽപി സ്കൂളിൽ പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് 17ന് 11ന് അഭിമുഖം നടക്കും. കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തണം. 7012722838.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ കുളത്തുങ്കൽകവല, നൂറോമ്മാവ്, മുറ്റത്തുമാവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.