കോന്നി ∙ ശിവരാത്രി ഉത്സവത്തിനു ക്ഷേത്രങ്ങളും നാടും ഒരുങ്ങി. നാളെയാണ് ശിവരാത്രി.
മാഘം, ഫാൽഗുനം എന്നീ മാസങ്ങളിലായി വരുന്ന കറുത്തപക്ഷത്തിലെ ചതുർദശിയിലാണ് (കുംഭമാസത്തിലെ കറുത്ത പക്ഷത്തിലെ ചതുർദശി) ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. വ്രതമെടുത്തും ഉറക്കമിളച്ചും ഉപവാസം അനുഷ്ഠിച്ചാണ് ഭക്തർ പുണ്യം നേടുന്നത്.
ഇളകൊള്ളൂർ ∙ മഹാദേവർ ക്ഷേത്രത്തിൽ നാളെ ശിവരാത്രി ഉത്സവം ആഘോഷിക്കും.
പുലർച്ചെ 4ന് നിർമാല്യം, ഗണപതിഹോമം, 4.30ന് ശയനപ്രദക്ഷിണം, 7.30ന് പറയിടീൽ, അൻപൊലി, 7.45ന് കഞ്ഞിവീഴ്ത്തൽ, 8ന് ശിവപുരാണ പാരായണം, 3ന് ജീവിത എഴുന്നള്ളിപ്പ്.
ക്ഷേത്രത്തിൽ നിന്നാരംഭിച്ച് നന്ദികേശ മണ്ഡപത്തിലെ സ്വീകരണത്തിനു ശേഷം കാഴ്ചക്കണ്ടത്തിലെത്തും.
തുടർന്ന് കാളച്ചുവട്ടിൽ പറയിടീൽ, 4ന് കെട്ടുകാഴ്ച, വലിയകാണിക്ക, 7ന് ആകാശദീപക്കാഴ്ച, 9ന് എസ്എസ് നടനസഭ അവതരിപ്പിക്കുന്ന നാടകം, 11ന് ഘൃതധാര, യാമപൂജ, 12ന് ജിതേഷ് കൈപ്പട്ടൂർ നയിക്കുന്ന സംഗീത സമന്വയം, 2.30ന് അടൂർ വിശ്വകലയുടെ നൃത്തസംഗീത നാടകം.
കലഞ്ഞൂർ ∙ മഹാദേവർ ക്ഷേത്രത്തിൽ നാളെ ശിവരാത്രി ഉത്സവം നടക്കും.
രാവിലെ 5ന് നിർമാല്യദർശനം, 8ന് ശിവപുരാണ പാരായണം, 10ന് കളഭപൂജ, 11ന് ലക്ഷാർച്ചന കലശാഭിഷേകം, 11.15ന് കളഭാഭിഷേകം, വൈകിട്ട് 4ന് കാവടിപൂജ, 4.30ന് കാവടിഘോഷയാത്ര, കാവടിയാട്ടം, 5.30ന് സേവ, രാത്രി 8ന് കഥകളി, 11ന് ശിവരാത്രി പൂജ, 12ന് കാവടിയഭിഷേകം, കലശാഭിഷേകം, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്.
കോന്നി ∙ മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിൽ നാളെ ശിവരാത്രി ഉത്സവ ദിനത്തിൽ രാവിലെ 10.30ന് പടേനി, 3ന് ശിവരാത്രി ഘോഷയാത്ര, 5.30ന് കാഴ്ചശ്രീബലി, 6ന് യാമപൂജയും ഘൃതധാരയും 6.30ന് സേവ, 10ന് തിരുവനന്തപുരം നേതാജിപുരം മഹാലക്ഷ്മി തിരുവാതിര സംഘത്തിന്റെ കൈകൊട്ടിക്കളി, തിരുവാതിര, നാടൻ കലാരൂപങ്ങൾ.
അരുവാപ്പുലം ∙ എള്ളാംകാവ് മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ഇന്ന് രാത്രി 8ന് മേജർസെറ്റ് കഥകളിയിൽ ദുര്യോധനവധം അരങ്ങേറും. നാളെ ഘോഷയാത്രയും രാത്രി 8 ന് നടനം മോഹനം നൃത്ത പരിപാടിയും തുടർന്ന് മഹാശിവരാത്രി പൂജയും ഉണ്ടായിരിക്കും.
കോന്നി ∙ മരങ്ങാട് മറ്റപ്പള്ളിൽ കാവിലെ ശിവരാത്രി ഉത്സവം നാളെ നടക്കും.
രാവിലെ 5.30ന് നിർമാല്യം, 7ന് താംബൂല സമർപ്പണം, പറയിടീൽ, 8ന് ഭാഗവതപാരായണം, 12ന് അന്നദാനം, വൈകിട്ട് 4ന് ഘോഷയാത്ര. കാവിൽ നിന്നാരംഭിച്ച് നന്ദികേശനെ സ്വീകരിച്ച് നടുവത്ത് തേവർ കോട്ട
വഞ്ചി, ആനക്കൂട്, ചിറയ്ക്കൽ ധർമശാസ്താ ക്ഷേത്രം, മരങ്ങാട് ജംക്ഷൻ വഴി കാവിലേക്ക്. 8ന് ദീപക്കാഴ്ച, 9ന് ചെങ്ങന്നൂർ ദീപാഞ്ജലി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.
ചെങ്ങറ ∙ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ നടക്കും.
രാവിലെ 5.15ന് നിർമാല്യദർശനം, 5.30ന് അഷ്ടാഭിഷേകം, 6ന് ശംഖാഭിഷേകം, 6.15ന് മഹാഗണപതിഹോമം, 8ന് ഭാഗവത പാരായണം, 10ന് ക്ഷീരധാര, 10.30ന് കലശപൂജ, കലശാഭിഷേകം, 12ന് അന്നദാനം,
വൈകിട്ട് 4ന് എഴുന്നള്ളത്ത് ഘോഷയാത്ര, 6.30ന് നിറമാലയും വിളക്കും, 7.30ന് പത്തനംതിട്ട മുദ്ര അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ, 10.30ന് ഡാൻസ്, 11.15ന് പത്തനംതിട്ട
കമ്യൂണിക്കേഷൻസിന്റെ മ്യൂസിക്കൽ നൈറ്റ്, 11.30ന് യാമപൂജ.
തണ്ണിത്തോട് ∙ ശിവരാത്രി ഉത്സവത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. നാളെയാണ് ശിവരാത്രി ഉത്സവം.
രാവിലെ മുതൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടാകും.
തേക്കുതോട് ∙ വനമധ്യത്തിലെ പുരാതനമായ ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിൽ രാവിലെ 5.30ന് ഗണപതിഹോമം, 6ന് ക്ഷേത്ര മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റും. 6.30ന് ഉദയാസ്തമന പൂജ, 7.30ന് വിശേഷാൽ പൂജകൾ, 8ന് ഭാഗവതപാരായണം, 1.30ന് ഘോഷയാത്ര.
തേക്കുതോട് കരയുടെ ഘോഷയാത്ര പൂച്ചക്കുളം വഞ്ചിപ്പടിയിൽ നിന്ന് ആരംഭിച്ച് കരിമാൻതോട് വഞ്ചിപ്പടി, കരിമാൻതോട് ഗുരുമന്ദിരം, തൂമ്പാക്കുളം വഞ്ചിപ്പടി വഴി 5.30ന് ആലുവാംകുടി മൂന്നുമുക്കിൽ എത്തും. അവിടെ നിന്ന് ഗുരുനാഥൻമണ്ണ് കരയുടെ ഘോഷയാത്രയുമായി ചേർന്ന് 6ന് ക്ഷേത്രത്തിൽ എത്തിച്ചേരും.
6.30ന് ദീപക്കാഴ്ച, രാത്രി 7.30ന് വിശേഷാൽ പൂജ, 8.30ന് പുഷ്പാഭിഷേകം, 9ന് ലേലം, 10ന് നൃത്തനൃത്യങ്ങൾ, 11ന് പത്തനംതിട്ട രാഗമാലികയുടെ ഭക്തിഗാന സുധ, 2ന് കൊല്ലം തെക്കൻസ് അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും.
ക്ഷേത്രത്തിൽ രാവിലെ 8 മുതൽ രാത്രി 8 വരെ അന്നദാനം നടത്തും. ശിവരാത്രി ഉത്സവത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് 5ന് നടതുറന്ന് പൂജകളുണ്ടാകും.
തണ്ണിത്തോട് ∙ മഹാദേവർ ക്ഷേത്രത്തിൽ രാവിലെ 5ന് അഭിഷേകം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന് സഹസ്രനാമജപം, 7ന് ഭാഗവതപാരായണം, 8ന് നവകം, കലശം, നൂറും പാലും, 12.30ന് സായൂജ്യപൂജ, 1ന് സമൂഹസദ്യ, 3.30ന് അവഭൃഥസ്നാന ഘോഷയാത്ര, 6.30ന് ദീപക്കാഴ്ച, രാത്രി 9ന് മഹാദേവ തിരുവാതിര ഗ്രൂപ്പിന്റെ തിരുവാതിര കളി, 10ന് അഷ്ടാഭിഷേകം.
കൊക്കാത്തോട് ∙ അള്ളുങ്കൽ മഹാദേവർ ക്ഷേത്രത്തിൽ രാവിലെ 6.30ന് ഗണപതിഹോമം, 8.30ന് ശിവപുരാണപാരായണം, 12ന് അന്നദാനം, 6ന് അഷ്ടാഭിഷേകം, 6.45ന് ദീപക്കാഴ്ച.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

