അടൂർ∙ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മണ്ണെടുപ്പ് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേൽക്കുകയും മറ്റ് 5 പേർക്ക് കമ്പിവടി കൊണ്ടും മറ്റും മർദനമേൽക്കുകയും ചെയ്ത കേസിൽ 3 പേരെ അടൂർ പൊലീസ് അറസ്റ്റു ചെയ്തു. അടൂർ മേലൂട് പ്ലാത്തടത്തിൽ ഷൈൻകുമാർ(37), മണക്കാല തുവയൂർവടക്ക് ദിവ്യസദനത്തിൽ ദീപു(36), നൂറനാട് പടനിലം തത്തമുന്ന വൃന്ദാവനത്തിൽ രാജേഷ്കുമാർ(36) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, എസ്സിപിഒ ശ്യാംകുമാർ, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിൽ കുമളിയിൽ നിന്നാണ് പിടികൂടിയത്. മണക്കാല അയണിവിള നഗറിൽ സോപാനം വീട്ടിൽ ഡിപിൻ മധുവിനെ വെട്ടിപ്പരുക്കേൽപ്പിക്കുകയും സഹോദരൻ ദിലീപ് സുഹൃത്തുക്കളായ ജിജു, ശരത്,
അനന്ദു, പ്രശാന്ത് എന്നിവരെ കമ്പിവടി കൊണ്ടും മറ്റും മർദിക്കുകയും ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11ന് മണക്കാല അന്തിച്ചിറ പള്ളിമുക്ക് ഭാഗത്താണ് സംഘർഷമുണ്ടായത്. ബദാമുക്കിനും പള്ളിമുക്കിനുമിടയിലുള്ള പുരയിടത്തിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

