പന്തളം ∙ അമൃത് പദ്ധതിയിൽ 31.7 ലക്ഷം രൂപ ചെലവഴിച്ചു ശുചീകരിച്ച മുട്ടാർ നീർച്ചാലിലേക്ക് പൈപ്പിലൂടെ മലിനജലമൊഴുക്കുന്നു. കുറുന്തോട്ടയം പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചാലിന്റെ വടക്ക് ഭാഗത്തായാണ് അഞ്ചോളം പൈപ്പുകൾ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് ഇവ.
നഗരസഭാ അധികൃതർ ഇവ കണ്ടെത്തിയെങ്കിലും ഉറവിടം തിരിച്ചറിയാനായിട്ടില്ല. ഇടവേളകളിൽ പൈപ്പുകളിലൂടെ ഇപ്പോഴും മലിനജലമൊഴുക്കുന്നുണ്ട്.
പ്രാഥമിക പരിശോധനയിൽ ചില സ്ഥാപനങ്ങൾ അധികൃതർ മനസ്സിലാക്കി.
എന്നാൽ, കൃത്യമായി ഉറവിടം കണ്ടെത്താനാകാത്തതിനാൽ നടപടി സ്വീകരിക്കാനാകുന്നില്ല. അതേസമയം, ശാസ്ത്രീയ പരിശോധന നടത്തി ഉറവിടം കണ്ടെത്താനുള്ള നടപടികളിലാണ് അധികൃതർ. മാലിന്യവും ചെളിയും പോളയും നിറഞ്ഞു ഒഴുക്കുനിലച്ചിരുന്ന മുട്ടാർ നീർച്ചാലിൽ ശുചീകരണ പദ്ധതി പൂർത്തിയാക്കിയത് ഓഗസ്റ്റിലാണ്.
4.62 കിലോമീറ്റർ നീളത്തിലായിരുന്നു ശുചീകരണം. ചാലിൽ നിന്നു ടൺ കണക്കിനു മാലിന്യവും നീക്കിയിരുന്നു.
ക്യാമറ വന്നില്ല, സംരക്ഷണവേലിയും ?
ചാലിലേക്ക് മാലിന്യം തള്ളുന്നത് പിടികൂടാൻ വിവിധ ഭാഗങ്ങളിലായി ക്യാമറകൾ സ്ഥാപിക്കുമെന്നു നഗരസഭാ അധികൃതർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.
പന്തളത്ത് സ്ഥിരമായി മാലിന്യം തള്ളുന്ന മറ്റ് സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും അറിയിച്ചിരുന്നു. കുറുന്തോട്ടയം പാലത്തിന്റെ ഇരു വശങ്ങളിലായി സംരക്ഷണവേലി സ്ഥാപിക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം.
4 മാസം പിന്നിട്ടിട്ടും നടപടിയായില്ല. ഇതോടെ ശുചീകരിച്ച ചാലിന്റെ മിക്ക ഭാഗങ്ങളിലും മാലിന്യം തള്ളൽ പതിവായി.
മാലിന്യം തള്ളൽ അറിയിക്കൂ, സമ്മാനമായി പണം
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെടുകയും തെളിവു സഹിതം അത് അധികൃതരെ അറിയിക്കുകയും ചെയ്താൽ സമ്മാനമായി പണം ലഭ്യമാക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
പിഴ ചുമത്തുന്നതിനു കാരണമായ കുറ്റകൃത്യങ്ങൾക്ക് നിയമലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ നാലിലൊന്നാണ് സമ്മാനം. ഇക്കാര്യത്തിൽ ഭരണസമിതികൾക്ക് തീരുമാനമെടുക്കാനും പാരിതോഷികം നൽകാൻ സെക്രട്ടറിക്കും അധികാരം നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

