തണ്ണിത്തോട് ∙ കുടുംബക്ഷേമ ഉപ കേന്ദ്രത്തിലേക്ക് വഴി നിർമിക്കുന്നതിൽ അപാകതയെന്ന് നാട്ടുകാർ. മാർക്കറ്റ് റോഡിലെ കുടുംബക്ഷേമ ഉപ കേന്ദ്രത്തിലേക്ക് വാഹനമെത്താൻ കാലങ്ങളായിട്ടും സൗകര്യമൊരുങ്ങിയിരുന്നില്ല.
റോഡിൽ നിന്ന് ഇവിടേക്ക് എത്താൻ വഴിയൊരുക്കുന്നതിനായി അടുത്തിടെ റോഡിനോട് ചേർന്ന് കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിച്ചിരുന്നു. റോഡിലേക്ക് ഇറക്കി സംരക്ഷണഭിത്തി നിർമിക്കുന്നതിനാൽ റോഡിന്റെ വീതി കുറയുകയും ഭാവിയിൽ റോഡ് വികസനത്തിന് തടസ്സമാകുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സെൻട്രൽ ജംക്ഷനിൽ നിന്ന് മാർക്കറ്റ് ജംക്ഷൻ വഴി അഞ്ചുകുഴിയിലേക്കുള്ള പ്രധാന റോഡിന് 8 മീറ്ററാണ് വീതി.നിലവിലുള്ള സംരക്ഷണഭിത്തി നിർമാണം കാരണം പ്രധാന റോഡിന്റെ വീതി കുറയാനിടവരുമെന്നു മാത്രമല്ല കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ മുറ്റം വരെ വാഹനം എത്താൻ സൗകര്യമൊരുക്കുന്ന തരത്തിലുമല്ല. മുറ്റത്തു വരെ വാഹനമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വേണ്ടത്ര പ്രയോജനമുണ്ടാകുകയില്ല.
ആവശ്യമായ ആസൂത്രണമില്ലാതെ ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണപ്രവൃത്തികൾ നടത്തിയ ശേഷം പിന്നീട് വികസനങ്ങൾക്കായി പൊളിച്ചുമാറ്റേണ്ട
അവസ്ഥയുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷം മുൻപ് ഇതിന് സമീപഭാഗത്തായി തിട്ടയിടിച്ച് ലക്ഷങ്ങൾ ചെലവാക്കി സംരക്ഷണഭിത്തി നിർമിച്ചിരുന്നു.
അന്ന് കുറച്ചു കൂടി മണ്ണ് നീക്കി അകത്തേക്ക് നീക്കി സംരക്ഷണഭിത്തി നിർമിക്കേണ്ടതായിരുന്നു.പ്രധാന റോഡിന്റെ വീതി കുറയാത്ത വിധം സംരക്ഷണഭിത്തി നിർമിക്കണമെന്നും കുടുംബക്ഷേമ ഉപ കേന്ദ്രത്തിന്റെ മുറ്റം വരെ വാഹനം എത്താൻ പറ്റുന്ന തരത്തിൽ ആവശ്യമായ മാറ്റം വരുത്തി നടപ്പാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

