ശബരിമല ∙ ജ്യോതി സ്വരൂപനാണ് അയ്യപ്പൻ. അതിനാൽ മകരജ്യോതി കണ്ടുതൊഴുക തീർഥാടകർക്കു ജീവിത സാക്ഷാത്കാരമാണ്.
ഇതിനാണു ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്നത്. മകരജ്യോതി കാണാൻ കഴിയുന്ന സ്ഥലങ്ങൾ
സന്നിധാനം
തിരുമുറ്റം, മാളികപ്പുറം ക്ഷേത്രം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, തേജസ്വിനി, പാലാഴി തുടങ്ങിയ ഡോണർ ഹൗസ് മുറ്റം, ശബരി ഗെസ്റ്റ്ഹൗസ് മുറ്റം, മകരജ്യോതി കെട്ടിടം മുറ്റം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പരിസരം, പാണ്ടിത്താവളം, ഹോട്ടലുകളുടെ പിൻവശത്തെ വിശാലമായ ഗ്രൗണ്ട്, ദർശനം കോപ്ലക്സ് പരിസരം, കൊപ്രാക്കളം, മരാമത്ത് ഓഫിസിന് എതിർവശത്തുള്ള സ്ഥലം.
ആഴിയുടെ പരിസരം, ഫോറസ്റ്റ് ഓഫിസ് പരിസരം, ജലഅതോറിറ്റി ഓഫിസ് പരിസരം എന്നിവിടങ്ങളിൽ തടസ്സമില്ലാതെ ജ്യോതി കാണാൻ സൗകര്യം ഉണ്ട്.
പമ്പ
ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട്. കെഎസ്ഇബി സബ് സ്റ്റേഷനു മുകളിലുള്ള ഭാഗത്താണു ശരിയായി ജ്യോതി കാണാൻ കഴിയുക.
ഹിൽടോപ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പുല്ലുമേട്:–
സന്നിധാനത്തു നിന്ന് 8 കിലോമീറ്റർ അകലെയാണ് പുല്ലുമേട്. തടസ്സമില്ലാതെ മകരജ്യോതി കാണാൻ കഴിയുമെന്നതാണു പ്രത്യേകത.
ഒരുലക്ഷം തീർഥാടകരെയാണ് പുല്ലുമേട്ടിൽ പ്രതീക്ഷിക്കുന്നത്. ജനറേറ്റർ പ്രവർത്തിച്ചാണു വെളിച്ചം നൽകുന്നത്.
തീർഥാടകരുടെ സുരക്ഷയ്ക്കായി വിപുലമായ പൊലീസ് സംവിധാനവും തയാറായി. അടിയന്തര ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും ഉണ്ടാകും.
ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിച്ചതിനാൽ മൊബൈൽ ഫോണുകൾക്കു റേഞ്ച് ലഭ്യമാക്കി.
കോട്ടയം – കുമളി റൂട്ടിൽ വണ്ടിപ്പെരിയാറിൽ നിന്നു വള്ളക്കടവ്, കോഴിക്കാനം വഴിയും വണ്ടിപ്പെരിയാർ സത്രം വഴിയും പുല്ലുമേട്ടിലെത്താം. കുമളി-കോഴിക്കാനം റൂട്ടിൽ 60 ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ഇന്ന് ഉച്ചയ്ക്കു മുൻപു കുമളിയിലെത്തും.
സുരക്ഷാ ക്രമീകരണങ്ങൾക്കായി പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടാകും.
അട്ടത്തോട്
കിഴക്കേ കോളനി, പടിഞ്ഞാറേ കോളനി. കിഴക്കേ കോളനിയിൽ 2500, പടിഞ്ഞാറേ കോളനിയിൽ 300 പേർക്കു ജ്യോതി കാണാം.
മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസ് ഉണ്ട്.
പഞ്ഞിപ്പാറ
ആങ്ങമൂഴി– പഞ്ഞിപ്പാറ 1000 തീർഥാടകർക്ക് ഇരുന്നു ജ്യോതി കാണാൻ കഴിയും മെഡിക്കൽ ടീം , ആംബുലൻസ്, 8 ബയോ ടോയ്ലറ്റ് എന്നിവ ഉണ്ട്. വാഹനം ആങ്ങമൂഴി- പ്ലാപ്പള്ളി റോഡിന്റെ വശത്ത് പാർക്ക് ചെയ്യണം.
ഇലവുങ്കൽ
ഇലവുങ്കൽ 1000 പേർക്ക് ഇരുന്നു ജ്യോതി കാണാം.
കാടുകൾ തെളിച്ചു ബാരിക്കേഡ് സ്ഥാപിച്ചു. മെഡിക്കൽ ടീം ഉൾപ്പെടെ ആംബുലൻസ് ഉണ്ട്.
അഗ്നിരക്ഷാസേന അസ്കാ ലൈറ്റും ക്രമീകരിച്ചു.
നെല്ലിമല
നെല്ലിമല 800 തീർഥാടകർക്ക് ഇരുന്നു ജ്യോതി കാണാം. വാഹനങ്ങൾ തുലാപ്പള്ളി പാർക്ക് ചെയ്യണം.
കുടിവെള്ളം, വെളിച്ചം, മെഡിക്കൽ ടീം, ആംബുലൻസ് എന്നിവ ക്രമീകരിച്ചു.
പരുന്തുംപാറ:
കോട്ടയം – കുമളി റൂട്ടിൽ പീരുമേട് കല്ലാർ കവലയിൽ നിന്നു തിരിഞ്ഞാൽ പരുന്തുംപാറ എത്താം. കല്ലാർ കവലയിൽ നിന്നു 3 കിലോമീറ്റർ.
തീർഥാടകർക്ക് ജ്യോതി കാണാൻ ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാഞ്ചാലിമേട്:
കോട്ടയം – കുമളി റൂട്ടിൽ പെരുവന്താനത്തിനും കുട്ടിക്കാനത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയിൽ നിന്നു തിരിഞ്ഞു പാഞ്ചാലിമേട്ടിൽ എത്താം. മുറിഞ്ഞപുഴയിൽനിന്നു 4 കിലോമീറ്റർ ദൂരം.
ശരിയായി ജ്യോതി കാണാൻ സൗകര്യമുണ്ട്.
മകരവിളക്കു പ്രമാണിച്ചുള്ള നിയന്ത്രണങ്ങൾ
∙സന്നിധാനത്ത് ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് നട അടച്ചാൽ വൈകിട്ട് തിരുവാഭരണം ചാർത്തി ദീപാരാധന കഴിയും വരെ തീർഥാടകരെ പതിനെട്ടാംപടി കയറാനും ദർശനത്തിനും അനുവദിക്കില്ല.
∙ ഉച്ചയ്ക്കു ശേഷം സോപാനത്തേക്കുള്ള പ്രവേശനം ദേവസ്വം വിജിലൻസ് എസ്പി ഒപ്പിട്ടു നൽകിയ ഫോട്ടോ പതിച്ച സ്പെഷൽ പാസ് ഉള്ളവർക്കു മാത്രം.
∙രാവിലെ 10ന് ശേഷം പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ല. ∙ നിലയ്ക്കലിൽനിന്ന് രാവിലെ 10ന് ശേഷം പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
∙കരിമല വഴിയുള്ള കാനന പാതിയിൽ രാവിലെ 8ന് അഴുതക്കടവ്, 10ന് മുക്കുഴി എന്നിവിടങ്ങളിൽ പാത അടയ്ക്കും.
∙ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ ആംബുലൻസ്, കെഎസ്ആർടിസി ബസുകൾ എന്നിവ മാത്രം. ∙ ഭക്ഷണം പാചകം ചെയ്യാനുള്ള പാത്രങ്ങൾ, പാചക വാതകം എന്നിവ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. ∙മരങ്ങൾ, കെട്ടിടങ്ങൾ, ജലസംഭരണി എന്നിവയ്ക്കു മുകളിൽ ജ്യോതി ദർശനത്തിനായി കയറാൻ അനുവദിക്കില്ല.
∙ വാഹനങ്ങൾ പാർക്ക് ചെയ്ത ഗ്രൗണ്ട് നമ്പർ, ഡ്രൈവർ, ഗുരുസ്വാമി എന്നിവരുടെ ഫോൺ നമ്പറുകളും തീർഥാടകർ സൂക്ഷിക്കണം.
ജ്യോതി ദർശനത്തിന് ശേഷം മടങ്ങാൻ
∙ പാണ്ടിത്താവളം ദർശൻ കോംപ്ലക്സ്, ബിഎസ്എൻഎൽ എന്നിവിടങ്ങളിൽ നിന്ന് ശബരിമല ഗെസ്റ്റ്ഹൗസ്, കൊപ്രാക്കളം, ട്രാക്ടർ റോഡ് വഴി കെഎസ്ഇബിപടി വഴി പമ്പ.
∙പാണ്ടിത്താവളം വാച്ച് ടവർ, വാട്ടർ ടാങ്ക്, മാഗുണ്ട അയ്യപ്പ നിലയം എന്നിവിടങ്ങളിൽ നിന്നുള്ളവർ അന്നദാനമണ്ഡപം പിൻവശം, പൊലീസ് ബാരക്ക്, ബെയ്ലി പാലം വഴി പമ്പ.
∙ താഴെ തിരുമുറ്റത്തും വലിയ നടപ്പന്തൽ മധ്യഭാഗം എന്നിവിടങ്ങളിലുള്ളവർ നേരെ കെഎസ്ഇബിപടിക്കൽ എത്തി പമ്പ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

