ശബരിമല ∙ മണ്ഡല– മകരവിളക്കു കാലത്ത് 51 ലക്ഷം തീർഥാടകർ ശബരിമലയിലെത്തി. വരുമാനം 420 കോടി രൂപ.
കാണിക്ക എണ്ണിത്തീർക്കാൻ കൂടുതൽ ജീവനക്കാർ. 12 വരെയുള്ള കണക്ക് അനുസരിച്ചാണ് 51 ലക്ഷം തീർഥാടകർ ദർശനം നടത്തിയതായി കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം 48 ലക്ഷം തീർഥാടകരാണ് എത്തിയത്.
മകരജ്യോതി ദർശനത്തിനായി 2 ലക്ഷം പേർ സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ പർണശാല കെട്ടി തങ്ങിയിട്ടുണ്ടെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ കെ.രാജു, പി.ഡി.സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.
ഇന്നലെ വരെയുള്ള വരുമാനം 429 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 380 കോടി രൂപയായിരുന്നു. അരവണ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്.
190 കോടി രൂപ. കഴിഞ്ഞവർഷം 160 കോടി രൂപയായിരുന്നു.
12 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഉള്ളതിനാൽ വിതരണത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. കാണിക്ക ഇനത്തിൽ 110 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം 105 കോടി രൂപയായിരുന്നു. നാണയം എണ്ണിത്തീരാനുണ്ട്.
20നു നട അടയ്ക്കുന്നതിനു മുൻപ് എണ്ണിത്തീർക്കാൻ മറ്റ് ക്ഷേത്രങ്ങളിൽ നിന്നു ജീവനക്കാരെ അടിയന്തരമായി എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

