കോഴഞ്ചേരി∙ മേൽക്കൂര തകർന്നു വീഴാറായ കെട്ടിടത്തിൽ ജീവൻ പണയം വച്ചു ദേവസ്വം ജീവനക്കാർ പണിയെടുക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പുന്നംതോട്ടം ദേവീ ക്ഷേത്രത്തിലെ സബ്ഗ്രൂപ്പ് ഓഫിസിനാണ് ഈ ദയനീയാവസ്ഥ. ഓടിട്ട
മേൽക്കൂര ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണു നിൽക്കുന്നത്. കഴുക്കോലും പട്ടികയും ചിതലരിച്ചും ഓടുകൾ പലതും ഇളകിയും മഴവെള്ളം കെട്ടിടത്തിന് ഉള്ളിലേക്കാണു പതിക്കുന്നത്.
വർഷങ്ങൾക്കു മുൻപു നിർമിച്ച രണ്ടുമുറി കെട്ടിടത്തിലെ ഒരു മുറി ഓഫിസും മറ്റൊരെണ്ണം ജീവനക്കാർക്കുള്ള മുറിയുമാണ്. എന്നാൽ ജീവനക്കാർ ഇതിനുള്ളിലേക്കു കടക്കുന്നതു മേൽക്കൂര തലയിൽ വീഴരുതെന്ന പ്രാർഥനയോടെയാണ്.
വെള്ളം വീണാൽ നനഞ്ഞു നശിക്കുന്ന സാധനങ്ങൾ മുഴുവൻ ക്ഷേത്രത്തിനുള്ളിലെ മുറിയിലും മറ്റുമായി സൂക്ഷിച്ചിരിക്കുന്നു. വെള്ളം വീണാലും നശിക്കാത്തവ മാത്രമാണ് ഈ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്നത്.
പലർ കയറിയിറങ്ങുന്ന ക്ഷേത്രത്തിൽ രസീതുകളും മറ്റു രേഖകളും ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നതിൽ എന്തെങ്കിലും തിരിമറി ഉണ്ടായാൽ തങ്ങൾ കുടുങ്ങുമെന്ന ആശങ്കയിലാണു ജീവനക്കാർ. പുന്നംതോട്ടം സബ്ഗ്രൂപ്പിൻ കീഴിലാണ് ഈ ക്ഷേത്രം.
ആറന്മുള അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിൽ ഒരു സബ്ഗ്രൂപ്പ് ഓഫിസർക്കാണ് ഇതിന്റെ ചുമതല. വാച്ചർ, കഴകം, മേൽശാന്തി, തളി എന്നീ ജീവനക്കാരും ഉണ്ട്. അകലെ നിന്ന് എത്തുന്ന ജീവനക്കാർക്കു വസ്ത്രം മാറാൻ പോലുമുള്ള സൗകര്യം ഇവിടെ ഇല്ല.
ക്ഷേത്രത്തിന്റെയും ആനക്കൊട്ടിലിന്റെയും മറ്റും നിർമാണം നടക്കുന്ന സമയത്ത് ഇതു പുരുദ്ധരിക്കാൻ അന്നത്തെ ഉപദേശകസമിതി ഭാരവാഹികൾ ഏറെ ശ്രമിച്ചെങ്കിലും ദേവസ്വം ബോർഡ് അധികാരികൾ അതിനുവേണ്ട
പിന്തുണ നൽകിയില്ല. പലതവണ മാവേലിക്കര മരാമത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിലും ചെങ്ങന്നൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിലും ഉപദേശകസമിതി ഭാരവാഹികൾ കയറിയിറങ്ങി. എന്നാൽ, എല്ലാം ശരിയാക്കാമെന്ന മറുപടി ലഭിച്ചതല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്ന് അന്നത്തെ ഭാരവാഹികളിൽ ചിലർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

