പത്തനംതിട്ട∙ ജില്ലാ സ്റ്റേഡിയം നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കരാറുകാർ. നിര്‍മാണ പ്രവർത്തനങ്ങള്‍ക്ക് മഴ തടസ്സമാകുന്നുണ്ട്. സ്റ്റേഡിയം നിർമാണത്തിന്റെ കാലാവധി ഒന്നര വർഷമാണ്.
ഇക്കാലയളവിനുള്ളിൽ പണി പൂർത്തിയായേക്കുമെന്നാണ് കരാറുകാരുടെ പ്രതിനിധികൾ വ്യക്തമാക്കുന്നത്. പകലും രാത്രിയും തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം സ്റ്റേഡിയം നിർമാണത്തെ ബാധിക്കാതിരിക്കാനുള്ള മുൻകരുതല്‍ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. പണി ആരംഭിച്ച സമയത്ത് ട്രാക്ക് നിർമാണവും മൈതാനത്തെ മണ്ണ് നിറയ്ക്കലും മഴ കാരണം മുടങ്ങിയിരുന്നു.
മഴയത്ത് വെള്ളം കെട്ടിനിറയുന്നതും ചെളിയിൽ വാഹനം പുതയുന്നതും കാരണം മണ്ണ് നിറച്ച് ഒരേ അളവിൽ നിരത്തി ഉറപ്പിക്കുന്ന ജോലികളും അന്ന് വൈകി.
18ലക്ഷം അടി മണ്ണാണ് ആകെ വേണ്ടത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
മൈതാനം, ട്രാക്ക്, പവിലിയൻ, സ്വിമ്മിങ് പൂൾ, ഇൻഡോർ സ്റ്റേഡിയം, ഡ്രയ്നേജ് എന്നിവ ഉൾപ്പെടെയാണ് ജില്ലാ സ്റ്റേഡിയം. ചെയ്ഞ്ച് റൂമും റിസപ്ഷൻ ബ്ലോക്കുമുണ്ട്.
37 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

