നീരേറ്റുപുറം ∙ പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ ജനകീയ ട്രോഫി ജലമേളയിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് പയസ് ടെൻത് ചുണ്ടൻ വിജയികളായി. യുബിസി കൈനകരി തുഴഞ്ഞ ചെറുതന ചുണ്ടൻ രണ്ടാം സ്ഥാനവും ടിടിബിസി തലവടിയുടെ തലവടി ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.ഇരുട്ടുകുത്തി–ബി ഗ്രേഡ് വിഭാഗത്തിൽ പള്ളാത്തുരുത്തി സൗഹൃദ ബോട്ട് ക്ലബ് തുഴഞ്ഞ കുറുപ്പുപറമ്പൻ ഒന്നാമനായി.
വെപ്പ്–ബി ഗ്രേഡിൽ തലവടി സഹോദര ബോട്ട് ക്ലബ്ബിന്റെ പുന്നത്രപുരയ്ക്കലും ചുരുളൻ വിഭാഗത്തിൽ ബിബിസി കുമരംകരിയുടെ വേലങ്ങാടനും ഇരുട്ടുകുത്തി– എ ഗ്രേഡിൽ മേപ്രാൽ ബോട്ട് ക്ലബ്ബിന്റെ പി.ജി.കർണനും ഒന്നാം സ്ഥാനം നേടി. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.
നായർ പതാക ഉയർത്തി.
നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന മത്സരം ചലച്ചിത്ര സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. പമ്പ ബോട്ട് റേസ് ക്ലബ് ചെയർമാൻ റെജി ഏബ്രഹാം തൈക്കടവിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ.വേണുഗോപാൽ, ജിൻസി മോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി.നായർ, നിഷ അശോകൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, അംഗങ്ങളായ ജോജി ഏബ്രഹാം, അജിത് പിഷാരത്ത്, ഗ്രേസി അലക്സാണ്ടർ, സൂസമ്മ പൗലോസ്, ആർസി ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ, ജലോത്സവ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് പനവേലി,വർഗീസ് മാമ്മൻ, സാം ഈപ്പൻ, എ.വി.കുര്യൻ, പി.ബാലചന്ദ്രൻ, ജയ്സപ്പൻ മത്തായി, ബാബു വലിയവീടൻ, ജഗൻ തോമസ് എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് സംവിധായകൻ ബ്ലെസി ട്രോഫി സമ്മാനിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]