അടൂർ ∙ പന്നി കുത്തി കർഷകനു ഗുരുതരമായി പരുക്കേറ്റു. മുണ്ടപ്പള്ളി രാജീവ് ഭവനിൽ രാഘവനാണു (62) പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കൃഷിയിടത്തിൽ ജോലിക്കിടയിലാണു പന്നി ആക്രമിച്ചത്. പന്നിയുടെ ആക്രമണത്തിൽ ഇരു കാലുകളിലും ആഴത്തിൽ മുറിവേറ്റു. അടൂർ ജനറൽ ആശുപത്രിയിലെ പ്രഥമശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുവശവും വേലി കെട്ടിയ കൃഷിയിടത്തിലാണ് രാഘവൻ ജോലി ചെയ്തുകൊണ്ടിരുന്നത്.
അപ്രതീക്ഷിതമായി ഓടിയെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ ഓടി എത്തി പന്നിയെ അകറ്റുകയും രാഘവനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കാർഷിക മേഖലയായ പ്രദേശത്ത് പന്നിയുടെ ശല്യം രൂക്ഷമാണ്.
പകൽ സമയത്തും ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പന്നികളെ അകറ്റാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് നടപടിയില്ലെന്നുമുള്ള ആരോപണവും ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]